Author: News Desk
-

ഹയര്‍സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനം : വേക്കന്‍സി സീറ്റുകളിലെ പ്രവേശനം
വിവിധ അലോട്ട്‌മെന്‍റുകളില്‍ അപേക്ഷിച്ചിട്ടും നാളിതുവരെ അലോട്ട്മെന്‍റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള വേക്കന്‍സിയില്‍ പ്രവേശനം നേടുന്നതിനായി 2028 ആഗസ്ത് 19 മുതല്‍ ആഗസ്ത് 20 ന് വൈകിട്ട് 4 മണി വരെ അപേക്ഷ സമര്‍പ്പിക്കാം. എന്നാല്‍ നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കുവാന്‍ സാധിക്കുകയില്ല. കൂടാതെ മുന്‍ അലോട്ട്‌മെന്‍റുകളില്‍ നോണ്‍-ജോയിനിങ് ആയവര്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ എന്നിവര്‍ക്കും അപേക്ഷിക്കുവാന്‍ സാധിക്കുകയില്ല.നിലവിലുള്ള വേക്കന്‍സി അഡ്മിഷന്‍ വെബ്സൈറ്റായ www.hscap.kerala.gov.in -ല്‍ 2023…
-

അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി
കോട്ടയത്ത് അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഹെഡ്മാസ്റ്റർക്കും എ ഇ ഒ യ്ക്കും സസ്പെൻഷൻ; അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി കോട്ടയത്ത് അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഹെഡ്മാസ്റ്ററേയും എ ഇ ഒ യെയും സസ്പെൻഡ് ചെയ്തു. കോട്ടയം ചാലുകുന്ന് സിഎൻ ഐ എൽ പി എസ് ഹെഡ്മാസ്റ്റർ സാം ജോൺ ടി . തോമസ്, കോട്ടയം വെസ്റ്റ് എ ഇ ഒ മോഹൻദാസ് എം കെ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പൊതുവിദ്യാഭ്യാസവും…
-

സംസ്ഥാന വ്യാപകമായി അരിപ്പൊടി നിര്‍മ്മാണ യൂണിറ്റുകളില്‍ മിന്നല്‍ പരിശോധന
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന അരിപ്പൊടിയുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി അരിപ്പൊടി നിര്‍മ്മാണ യൂണിറ്റുകളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അരിപ്പൊടി, പുട്ടുപൊടി, അപ്പം, ഇടിയപ്പം പൊടി നിര്‍മ്മാണ യൂണിറ്റുകളിലാണ് പരിശോധന നടത്തിയത്. ഓണത്തോടനുബന്ധിച്ച് വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഒന്നാണ് അരിപ്പൊടി. ലഭ്യമാകുന്ന ചില അരിപ്പൊടി ബ്രാന്‍ഡുകളില്‍ കീടനാശിനി അവശിഷ്ടം നിശ്ചിത അളവില്‍ കൂടുതലായി കാണപ്പെടുന്നു എന്ന് ഭക്ഷ്യ…
-

തീരമൈത്രി : സൂക്ഷ്മസംരംഭങ്ങൾക്കായി അപേക്ഷിക്കാം
ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ (സാഫ്) നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിൽ സൂക്ഷ്മതൊഴിൽ സംരംഭങ്ങളുടെ യൂണിറ്റുകൾ തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എഫ്.എഫ്.ആർ-ൽ രജിസ്റ്റർ ചെയ്തവർക്കാണ് അവസരം. രണ്ട് മുതൽ അഞ്ചു പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും. ഡ്രൈ ഫിഷ് യൂണിറ്റ്, ഹോട്ടൽ ആൻഡ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്‌ളോർ മിൽ, ഹൗസ് കീപ്പിംഗ്, ഫാഷൻ ഡിസൈനിംഗ്,…
-

പുത്തരിക്കണ്ടം മൈതാനത്ത് സപ്ലൈകോ ഓണം ഫെയർ ഉദ്ഘാടനം നിർവ്വഹിച്ചു
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സപ്ലൈകോ സംഘടിപ്പിച്ച ഓണം ഫെയർ – 2023 ന്റെ ഉദ്ഘാടനം നിർവ്വഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റാളുകൾ സന്ദർശിച്ചപ്പോൾ. മന്ത്രിമാരായ ജി. ആർ. അനിൽ, അഡ്വ: ആന്റണി രാജു, വി. ശിവൻകുട്ടി, അഡ്വ: വി. ജോയ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ഡെപ്യുട്ടി മേയർ പി. കെ. രാജു തുടങ്ങിയവർ സമീപം.
-

കുഴല്‍നാടനെ വേട്ടയാടിയാല്‍ കോണ്‍ഗ്രസ് കൈയ്യും കെട്ടിനിക്കില്ല: കെ. സുധാകരന്‍ എംപി
കോടികള്‍ കുമിഞ്ഞു കൂടുന്ന മുഖ്യമന്ത്രിയുടെ ഇടപാടുകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ദിനംപ്രതി പുറത്തുവന്നിട്ടും അതിനോടൊന്നും പ്രതികരിക്കാത്ത മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചവരെ വേട്ടയാടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രിയുടെ മകളുടെ ഇടപാടുകളും സാമ്പത്തിക തിരിമറികളും മാത്യുകുഴല്‍ നാടന്‍ എംഎല്‍എ കേരളീയ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടിയതിന്റെ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണ് സിപിഎമ്മും ആഭ്യന്തര വകുപ്പും. സിപിഎം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്കിയെന്നു മാത്രമല്ല, തന്റെ വരുമാനവും സ്വത്തുക്കളും ജനങ്ങളുടെ മുന്നില്‍ പരിശോധിക്കാമെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുള്ളതുമാണ്. എന്നിട്ടും മാത്യുവിനെ…
-

പിന്നാക്ക വിഭാഗ വിദ്യാർത്ഥിനികൾക്ക് സ്‌കോളർഷിപ്പ്
പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടതും സർക്കാർ ,എയ്ഡഡ് കോളേജുകളിൽ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്ക് പഠിക്കുന്നതും മാതാവിനെയോ പിതാവിനെയോ, അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർത്ഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സ്‌കോളർഷിപ്പിന് ഇ ഗ്രാന്റ്‌സ് വഴി അപേക്ഷിക്കാവുന്നതാണെന്ന് കൊല്ലം മേഖല ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://www.bcdd.kerala.gov.in, 0474 2914417
-

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 വിജയം
ഒന്നാംഘട്ടത്തില്‍ 75% കുട്ടികള്‍ക്കും 98% ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കി തിരുവനന്തപുരം: മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 ഒന്നാംഘട്ടത്തില്‍ 75 ശതമാനത്തിലധികം കുട്ടികള്‍ക്കും 98 ശതമാനത്തിലധികം ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് 18,744 ഗര്‍ഭിണികളെയും 5 വയസ് വരെയുളള 1,16,589 കുട്ടികളെയുമാണ് പൂര്‍ണമായോ ഭാഗികമായോ വാക്‌സിന്‍ എടുക്കാത്തതായി കണ്ടെത്തിയിട്ടുളളത്. അതില്‍ 18,389 ഗര്‍ഭിണികള്‍ക്കും 87,359 അഞ്ച് വയസ് വരെയുളള കുട്ടികള്‍ക്കുമാണ് വാക്‌സിന്‍ നല്‍കിയത്. ഒന്നാംഘട്ടം കഴിഞ്ഞെങ്കിലും പലതരത്തിലുള്ള അസൗകര്യം കാരണം വാക്‌സിന്‍…
You May Have Missed












