Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • പാറശാല അഗ്നിരക്ഷാനിലയത്തിന് സ്വന്തം കെട്ടിടം ഉയരുന്നു
    , ,

    പാറശാല അഗ്നിരക്ഷാനിലയത്തിന് സ്വന്തം കെട്ടിടം ഉയരുന്നു

    പാറശാല അഗ്നിരക്ഷാനിലയത്തിന് ഇനി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കാം. പുതിയ മന്ദിരത്തിന്റെ നിർമാണോദ്ഘാടനം തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. സി.കെ ഹരീന്ദ്രൻ എം.എൽ.എയുടെ ശ്രമഫലമായി 2021-22 ബജറ്റ് വിഹിതത്തിലുൾപ്പെടുത്തി രണ്ട് കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്. കേരളം വികസനത്തിന്റെ പരിവർത്തന യുഗത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഉൾക്കൊള്ളൽ, സാമൂഹിക ക്ഷേമം, സുസ്ഥിര വളർച്ച എന്നിവയിൽ ഊന്നൽ നൽകുന്നതാണ് സർക്കാരിന്റെ നയങ്ങളെന്നും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സുസ്ഥിരത എന്നിവയോടുള്ള…

    Continue Reading

  • കെ എസ് ആർ ടി സി പെൻഷനേഴ്സ് ഓർഗനൈസേഷൻ രാപകൽ സമരത്തിൽ
    , ,

    കെ എസ് ആർ ടി സി പെൻഷനേഴ്സ് ഓർഗനൈസേഷൻ രാപകൽ സമരത്തിൽ

    പെൻഷൻ വിതരണം സർക്കാർ ഏറ്റെടുക്കുക, പെൻഷൻ പരിഷ്‌ക്കരണം നടപ്പിലാക്കുക, ഓണം ഉത്സവബത്ത പുനഃസ്ഥാപിക്കുക, കുടിശ്ശിക ക്ഷാമാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് ആർ ടി സി പെൻഷനേഴ്സ് ഓർഗനൈസേഷൻ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ആരംഭിച്ച നാൽപ്പത്തിഎട്ട് മണിക്കൂർ രാപകൽ സമരത്തിൽ മുൻ മന്ത്രി ഡോ: നീലലോഹിതാ ദാസൻ നാടാർ പ്രസംഗിക്കുന്നു. മുൻ എം എൽ എ അഡ്വ: ടി. ശരത് ചന്ദ്രപ്രസാദ്‌, സംഘടന ജനറൽ സെക്രട്ടറി അഡ് : പി. എ. മുഹമ്മദ് അഷ്‌റഫ്,…

    Continue Reading

  • പരീക്ഷകൾ മാറ്റിവച്ചു
    , , ,

    പരീക്ഷകൾ മാറ്റിവച്ചു

    18 -08 -2023 ന് ഇടുക്കി ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അന്നേ ദിവസത്തെ പരീക്ഷ സംബന്ധിച്ച് പുനക്രമീകരണം നടത്തണമെന്ന് 14-08-2023 തീയതിയായി ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു . ആയത് പ്രകാരം 18-08-2023 ന് നടത്താനിരുന്ന പരീക്ഷകൾ 25-08-2023 ന് നടത്തുവാൻ ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർക്ക് മാത്രം നിർദ്ദേശം നൽകി 16-08-2023 തീയതിയായി പൊതു വിദ്യാഭ്യാസ ഡയറക്ടർ കത്ത് നൽകിയിരുന്നു. ഇടുക്കി ജില്ലയിലെ പരീക്ഷകൾ മാത്രമാണ് ഇത്തരത്തിൽ മാറ്റി വയ്ക്കുന്നത്. മറ്റ് ജില്ലകളിലെ…

    Continue Reading

  • പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് നോര്‍ക്ക-റൂട്ട്സ് ധനസഹായത്തിന് ഇപ്പോള്‍ അപേക്ഷിക്കാം
    , , , ,

    പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് നോര്‍ക്ക-റൂട്ട്സ് ധനസഹായത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

    നോര്‍ക്ക-റൂട്ട്സ് മുഖേന പ്രവാസി കേരളീയരുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണയായി ധനസഹായം നല്‍കുന്നത്. മൂന്നു ലക്ഷം രുപ വരെയാണ് ധനസഹായം നല്‍കുക. സഹകരണ സംഘങ്ങളുടെ അടച്ചു തീര്‍ത്ത ഓഹരി മൂലധനത്തിന്‍റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കില്‍ പരമാവധി 1 ലക്ഷം രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയര്‍ പാരിറ്റിയായും 2…

    Continue Reading

  • നിയുക്തി മെഗാ ജോബ് ഫെയർ ആഗസ്റ്റ് 19ന്
    , , ,

    നിയുക്തി മെഗാ ജോബ് ഫെയർ ആഗസ്റ്റ് 19ന്

    നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് സംഘടിപ്പിക്കുന്ന നിയുക്തി മെഗാ ജോബ് ഫെയർ ആഗസ്റ്റ് 19ന് രാവിലെ 9ന് പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനാകും. സ്വകാര്യമേഖലയിലുള്ള എഴുപതോളം ഉദ്യോഗദായകർ തൊഴിൽ മേളയിൽ പങ്കെടുക്കും. ആധുനികതൊഴിൽ മേഖലകളിൽ മികച്ച അവസരങ്ങൾ സ്വന്തമാക്കാൻ യുവാക്കളെ പ്രാപ്തരാക്കുന്നതിനാണ് എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നത്. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെ…

    Continue Reading

  • സപ്ലൈകോ പീപ്പിൾസ് ബസാർ തുറന്നില്ല. മന്ത്രി നേരിട്ടെത്തി തുറപ്പിച്ചു
    , ,

    സപ്ലൈകോ പീപ്പിൾസ് ബസാർ തുറന്നില്ല. മന്ത്രി നേരിട്ടെത്തി തുറപ്പിച്ചു

    ഭക്ഷ്യമന്ത്രി ജിആർ അനിലിന്റെ മണ്ഡലത്തിൽ രാവിലെ 10 മണി കഴിഞ്ഞിട്ടും സപ്ലൈകോ പീപ്പിൾസ് ബസാർ തുറന്നില്ല. ഭക്ഷ്യമന്ത്രി നേരിട്ടെത്തി ജീവനക്കാരെ വിളിച്ചുവരുത്തിയ ശേഷമാണ് കട തുറന്നത്. 20 ഓളം പേർ കടക്ക് മുന്നിൽ ക്യൂ നിൽക്കുന്നുണ്ടായിരുന്നു. ഓണാഘോഷ അവലോകനത്തിന് എത്തിയതായിരുന്നു മന്ത്രി. ഇതിനിടയിലാണ് അദ്ദേഹം പീപ്പിൾസ് ബസാറിൽ കയറിയത്. അതിരാവിലെ മുതൽ സാധനം വാങ്ങാൻ ആളുകൾ കടയ്ക്ക് മുന്നിൽ ക്യൂ നിൽക്കുന്നുണ്ടായിരുന്നു. കട തുറക്കാൻ വൈകിയതിൽ ജീവനക്കാരോട് മന്ത്രി കുപിതനായി. ഓണമായിട്ടും നേരത്തെ കട തുറന്നുകൂടേയെന്ന് ജീവനക്കാരോട്…

    Continue Reading

  • 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും 1000 രൂപ
    , , ,

    100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും 1000 രൂപ

    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നൽകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു . 4.6 ലക്ഷം ആളുകളിലേക്കാണ് സഹായമെത്തുക. ഇതിനായി 46 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.

    Continue Reading

  • കേരളത്തിൽ അടുത്ത 5 ദിവസം മിതമായ തോതിലുള്ള ഒറ്റപ്പെട്ട മഴ സാധ്യത
    , ,

    കേരളത്തിൽ അടുത്ത 5 ദിവസം മിതമായ തോതിലുള്ള ഒറ്റപ്പെട്ട മഴ സാധ്യത

    വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ – വടക്കൻ ഒഡിഷ തീരത്തിനും മുകളിലായി ന്യുന മർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 2-3 ദിവസത്തിനുള്ളിൽ പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ വടക്കൻ ഒഡിഷ – വടക്കൻ ഛത്തീസ്‌ഗഡ്‌ വഴി സഞ്ചരിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

    Continue Reading

  • അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ക്കായി സര്‍ക്കസ് പ്രദര്‍ശനം സംഘടിപ്പിച്ചു
    , ,

    അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ക്കായി സര്‍ക്കസ് പ്രദര്‍ശനം സംഘടിപ്പിച്ചു

    തിരുവനന്തപുരം നഗരസഭയുടെ അഗതിമന്ദിരങ്ങളായ സാന്ത്വനം, സാക്ഷാത്കാരം, സായാഹ്നം എന്നിവിടങ്ങളില്‍ നിന്നുള്ള അന്തേവാസികള്‍ക്കായി നഗരസഭയുടെ നേതൃത്വത്തില്‍ പുത്തരിക്കണ്ടത്ത് സര്‍ക്കസ് പ്രദര്‍ശനം സംഘടിപ്പിച്ചു. മൂന്ന് അഗതിമന്ദിരങ്ങളില്‍ നിന്നുള്ള ഏകദേശം 90 ഓളം അന്തേവാസികള്‍ കേരളപ്പിറവി ദിനത്തിലെ ഈ ചടങ്ങില്‍ പങ്കാളികളായി. ജംബോ സര്‍ക്കസ് മാനേജ്‌മെന്റ് മേയറുടെ ആവശ്യാനുസരണമാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. അന്തേവാസികള്‍ക്ക് ഓണക്കാലത്ത് പുതുമയുള്ള ഒരു അനുഭവ മായിരുന്നു ഇത്. ബഹു. ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. ആര്‍.ഉണ്ണികൃഷ്ണന്‍, മാണിക്യവിളാകം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ.…

    Continue Reading

  • മാലിന്യ പരിപാലന ശേഖരണ യൂണിറ്റുകളില്‍ പരിശോധന
    , , ,

    മാലിന്യ പരിപാലന ശേഖരണ യൂണിറ്റുകളില്‍ പരിശോധന

    തിരുവനന്തപുരം ജില്ലയിലെ മാലിന്യ പരിപാലനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ മാലിന്യ ശേഖരണ യൂണിറ്റുകളില്‍ ജില്ലാ മാലിന്യ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പരിശോധന തുടരുന്നു. പോത്തന്‍കോട്, കഠിനംകുളം, മംഗലപുരം പഞ്ചായത്തുകളിലെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളില്‍ സ്‌ക്വാഡ് പരിശോധന നടത്തി. പഞ്ചായത്തുകളിലെ മാലിന്യ ശേഖരണ – സംസ്‌കരണ യൂണിറ്റുകളുടെ നിലവാരവും പ്രവര്‍ത്തനങ്ങളും വിലയിരുത്തുകയാണ് ലക്ഷ്യം. കഠിനംകുളം ഗ്രാമപഞ്ചായത്തിലെ മാര്‍ക്കറ്റിനുള്ളില്‍ സ്ഥിതി ചെയ്യുന്ന എം.സി.എഫില്‍, സ്ഥല പരിമിതിയെ തുടര്‍ന്ന് തരംതിരിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. മെച്ചപ്പെട്ട സൗകര്യങ്ങളോടെ പുതിയ എം.സി.എഫ് നിര്‍മിക്കുന്നതിനുള്ള…

    Continue Reading

error: Content is protected !!