മുഖ്യമന്ത്രിയെ പ്രതീകാത്മകമായ വിചാരണ ചെയ്തു കോലവും കത്തിച്ചു

തിരുവനന്തപുരം: സി എം ആർ എല്ലിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾ വാങ്ങിയ 1.72 കോടി രൂപയെ കുറിച്ച് മൗനം പാലിക്കുന്നത് എന്ത് തന്ത്രമാണെന്ന് ആർ എസ് പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ ചോദിച്ചു.

അഴിമതി വിഷയങ്ങളിൽ മുഖ്യമന്ത്രി സ്വീകരിക്കുന്ന മൗനത്തിനെതിരെ ആർ എസ് പി പ്രവർത്തകർ നടത്തിയ പ്രതീകാത്മക കുറ്റ വിചാരണയും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി പി എമ്മിൽ പിണറായിക്കെതിരെ യുദ്ധം തുടങ്ങിയിട്ടുണ്ട്. പാർട്ടിയും ഭരണവും പിണറായിയിലും മരുമകനിലും കേന്ദ്രീകരിക്കുന്നതിൽ അമർഷമുള്ളവർ ഉണ്ട് . അവരെയൊക്കെ കണ്ടെത്തി ഒറ്റപ്പെടുത്താൻ പിണറായിയുടെ ഉപജാപക സംഘം ശ്രമിക്കുമെന്നും ഇറവൂർ പ്രസന്നകുമാർ പറഞ്ഞു.

ആർ എസ് പി സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എസ്. സനൽകുമാർ , കെ.ജയകുമാർ , സംസ്ഥാന സമിതിയംഗം കരിക്കകം സുരേഷ്, മണ്ഡലം സെക്രട്ടറിമാരായ തേക്കും മൂട് എ കെ സുമേഷ്, രഘുനന്ദനൻ തമ്പി എന്നിവർ സംസാരിച്ചു. സന്തോഷ് ഭദ്രൻ കുറ്റപത്രം വായിച്ചു.
കബീർ പൂവാർ, സൂസി രാജേഷ്, പേട്ട സജീവ്, നിഷാദ് ഹനീഫ എന്നിവർ നേതൃത്വം കൊടുത്തു.

error: Content is protected !!