Author: News Desk
-

സ്‌കൂളിലെ ലിഫ്റ്റ് വാതിലുകളുടെ ഇടയിൽ കുടുങ്ങി മുംബൈ അധ്യാപിക മരിച്ചു
മുംബൈ: മുംബൈയിൽ സ്‌കൂൾ ലിഫ്റ്റിൽ കുടുങ്ങി 26 കാരിയായ അധ്യാപിക മരിച്ചു.നോർത്ത് മുംബൈയിലെ പ്രാന്തപ്രദേശമായ മലാഡിലെ ചിഞ്ചോളി ബന്ദറിലെ സെന്റ് മേരീസ് ഇംഗ്ലീഷ് ഹൈസ്‌കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഉച്ചയ്ക്ക് ഒരു മണിയോടെ രണ്ടാം നിലയിലെ സ്റ്റാഫ് റൂമിലെത്താൻ ജെനൽ ഫെർണാണ്ടസ് ആറാം നിലയിൽ കാത്തുനിൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലിഫ്റ്റിൽ കയറിയ ഉടൻ വാതിലുകൾ അടഞ്ഞുവെന്ന് പോലീസ് പറഞ്ഞു. “അവൾ ലിഫ്റ്റിൽ പ്രവേശിച്ചപ്പോൾ, അവളുടെ വാതിലുകൾ അടഞ്ഞു, ലിഫ്റ്റ് നീങ്ങാൻ തുടങ്ങി, അവൾ കുടുങ്ങി”, സോൺ…
-

കേരളാ ലോട്ടറിയുടെ സമ്മാന ക്ലെയിം എങ്ങനെ നേടാം
ഒരു ലോട്ടറിയുടെ സമ്മാന ജേതാവ് നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ ആവശ്യമായ എല്ലാ രേഖകളും സഹിതം സമ്മാനം നേടിയ ടിക്കറ്റ് സറണ്ടർ ചെയ്യണം. 1 ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങൾ ബന്ധപ്പെട്ട ജില്ലാ ലോട്ടറി ഓഫീസുകളിൽ നിന്ന് ക്ലെയിം ചെയ്യാം. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സമ്മാനാർഹമായ ടിക്കറ്റുകൾ താഴെപ്പറയുന്ന രേഖകൾ സഹിതം ടിക്കറ്റിന്റെ പിൻവശത്ത് സമ്മാന ജേതാവിന്റെ ഒപ്പ്, പേര്, വിലാസം എന്നിവ പതിപ്പിച്ച ശേഷം സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർക്ക് മുമ്പാകെ സറണ്ടർ ചെയ്യണം. 1…
-

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ചു
തിരുവനന്തപുരം: കുടിശ്ശികയെ തുടര്‍ന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കെഎസ്‍ഇബി വിച്ഛേദിച്ചു. ഈ മാസം 13 നാണ് വൈദ്യുതി വിച്ഛേദിച്ചത്. രണ്ടരക്കോടി രൂപയാണ് കുടിശ്ശികയായിട്ടുള്ളതെന്ന് കെഎസ്‍ഇബി വ്യക്തമാക്കി. ഈ മാസം 28 ന് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം നടക്കാനിരിക്കെയാണ് സംഭവം. ഇതോടെ സുരക്ഷയുടെ ഭാഗമായി സിറ്റി പൊലിസ് കമ്മീഷണർ വിളിച്ച യോഗം തുടങ്ങിയത് വൈദ്യുതിയില്ലാത്ത ഹാളിൽ വെച്ചാണ്.
-

പ്ലസ് ടു പാഠ്യ പദ്ധതിയില്‍ ലേണേഴ്സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങള്‍: പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്
തിരുവനന്തപുരം: ഇനി പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കും. പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്. ഹയര്‍ സെക്കന്‍ഡറി പാഠ്യ പദ്ധതിയില്‍ ലേണേഴ്സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്താനാണ് ശുപാര്‍ശ. ഇതിനായി മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയ കരിക്കുലം അടുത്ത ആഴ്ച വിദ്യാഭ്യാസവകുപ്പിന് കൈമാറും. സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനം. പ്ലസ്ടു ജയിക്കുന്ന ഏതൊരാള്‍ക്കും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിനൊപ്പം ലേണേഴ്‌സ് സര്‍ട്ടിഫിക്കറ്റും നല്‍കാനാണ് പദ്ധതി. ഇതിനുവേണ്ടി പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ റോഡ്…
-

ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം മന്ത്രി ബിന്ദു ഉദ്ഘാടനം ചെയ്തു
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസ്സോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ 13-ാം ദേശീയ സമ്മേളനം ജനുവരിയിൽ തിരുവനന്തപുരത്ത് വെച്ചാണ് നടക്കുന്നത്. അതിന്റെ മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം നവംബറിൽ ആലപ്പുഴ വെച്ചു ചേരും. ദേശീയ/സംസ്ഥാന സമ്മേളനങ്ങളുടെ ആവേശകരമായ സംഘാടനത്തിന് ഊർജ്ജം പകരുന്ന വിധത്തിൽ ഉജ്ജ്വലമായ സ്ത്രീ പങ്കാളിത്തമായിരുന്നു പൊതുയോഗത്തിൽ ഉണ്ടായിരുന്നത്. മൂന്നുപതിറ്റാണ്ടുകാലമായി പ്രവർത്തിച്ചു വരുന്ന സംഘടനയുടെ പരിപാടികളിൽ പങ്കെടുക്കുന്നതാണ് ഏറ്റവും സന്തോഷപ്രദവും അഭിമാനകരവുമായി തോന്നുന്നതെന്ന് മന്ത്രി ഡോ ബിന്ദു പറഞ്ഞു.
-

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷയിലെ ജേതാക്കളെ അനുമോദിച്ചു
2022 ജൂലൈ – ഓഗസ്റ്റ് മാസങ്ങളിലായി നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷയിൽ വിജയിച്ച് ഐ.ടി.ഐകളിൽ നിന്നും നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുകളും കൈപ്പറ്റുന്ന എല്ലാ ട്രെയിനികളെയും അവരെ പരിശീലിപ്പിച്ച ഇൻസ്ട്രക്ടർമാരെയും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരെയും പൊതു വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി അനുമോദിച്ചു. സംസ്ഥാന തലത്തിൽ നടക്കുന്ന ബിരുദ ദാന ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം ചാക്കാ ഐ ടി ഐയിൽ നിർവഹിച്ചു.
-

ബിനീഷിനെ ആദരിച്ചു
ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ ജേതാവായ പാലക്കാട് സ്വദേശി ബിനീഷിനെ ആദരിക്കുന്ന ചടങ്ങ് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ചെറുപ്പത്തിൽ പോളിയോ വന്നതിനെ തുടർന്ന് ഏറെ ആരോഗ്യ പ്രശ്നങ്ങൾ ശ്രീ.ബിനീഷ് നേരിടുന്നുണ്ട്. ബിനീഷിന് കൂടുതൽ ഉന്നതിയിലേക്ക് കുതിക്കാൻ പൊതുസമൂഹത്തിന്റെ ആകെ പിന്തുണ ഉണ്ടാകണമെന്ന് മന്ത്രി അഭ്യർത്ഥിക്കുകയും ചെയ്തു.
-

9 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ആകെ 148 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. സംസ്ഥാനത്തെ 9 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 7 ആശുപത്രികള്‍ക്ക് പുന: അംഗീകാരവും 2 ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവുമാണ് ലഭിച്ചത്. തിരുവനന്തപുരം എഫ്എച്ച്‌സി കോട്ടുകാല്‍ 92% സ്‌കോറും മലപ്പുറം എഫ്എച്ച്‌സി ഓഴൂര്‍ 98% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 148 ആശുപത്രികള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായത്. 5 ജില്ലാ ആശുപത്രികള്‍, 4…
-

നഗരസഭ_ജനങ്ങളിലേക്ക് ജനകീയ ക്യാമ്പയിൻ അവസാന ഘട്ടത്തിലേക്ക്
ക്യാമ്പയിന്റെ 9-ാംഘട്ടം കടകംപള്ളി സോണലിൽ നടന്നു. നഗരസഭ പരിധിയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ, പരാതികൾ, അഭിപ്രായങ്ങൾ എന്നിവ നേരിട്ട് കേൾക്കുന്നതിന് വേണ്ടി ആരംഭിച്ച പരിപാടിയാണ് നഗരസഭ ജനങ്ങളിലേക്ക് എന്ന ക്യാമ്പയിൻ.ആദ്യ ഘട്ടത്തിൽ തന്നെ വലിയ സ്വീകാര്യതയാണ് ക്യാമ്പയിന് ജനങ്ങൾ നൽകിയത്.ക്യാമ്പയിന്റെ 9-ാം ഘട്ടം കടകംപള്ളി സോണൽ ഓഫീസിൽ ഇന്ന് പൂർത്തിയായി. ലഭിച്ച 54 പരാതികൾ നേരിട്ട് കേട്ടു. ശ്രീ കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഡെപ്യൂട്ടി മേയർ,സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, കൗൺസിലർമാർ, വിവിധ വകുപ്പ് ഉദ്യേഗസ്ഥർ തുടങ്ങിയവർ…
-

നീന്തൽ പരിശീലനത്തിനുള്ള കായികക്ഷമതാ പരിശോധന സെപ്തംബർ 25ന്
ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികളുടെ കായിക കഴിവുകൾ കണ്ടെത്തുന്നതിന് നഗരസഭ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി നീന്തൽ പരിശീലനത്തിനുള്ള കായികക്ഷമതാ പരിശോധന 2022 സെപ്തംബർ 25 (ഞായർ) രാവിലെ 8.30 ന് കാര്യവട്ടം LNCPE ക്യാമ്പസിൽ നടക്കും.നഗരസഭ പരിധിയിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന 5 മുതൽ 10-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. നീന്തൽ പരിശീലനത്തെ തുടർന്ന് വാട്ടർ സ്പോട്സ് ഗെയിമുകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതാണ്. സ്പോർട്സ് ഇനങ്ങളിൽ പരിശീലനം നൽകുന്നതിനാൽ പൂർണ്ണ കായിക…
You May Have Missed














