നാവിഗേഷൻ സെന്റർ ഓഫ് എക്സലൻസ് (ACEN) – അനന്ദ് ടെക്നോളജീസ് ഉദ്ഘാടനം ചെയ്യുന്നു

ഇന്ത്യയുടെ ബഹിരാകാശ–രക്ഷാ ദൗത്യങ്ങൾക്ക് മൂന്ന് ദശകത്തിലേറെയായി സമാനതകളില്ലാത്ത സാങ്കേതിക പിന്തുണ നൽകുന്ന ഹൈദരാബാദ് ആസ്ഥാമായി ബാംഗ്ലൂർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ പ്രവർത്തിച്ചു വരുന്ന അനന്ദ് ടെക്നോളജീസ്, രാജ്യത്തിന്റെ സ്ഥാനനിർണ്ണയം, നാവിഗേഷൻ, ടൈമിംഗ് (PNT) കഴിവുകളിൽ സ്വയംപര്യാപ്തത നേടുന്നതിനായി രൂപകൽപ്പന ചെയ്ത നാവിഗേഷൻ സെന്റർ ഓഫ് എക്സലൻസ് (ACEN) ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്നു. നവംബർ 25 ന് തിരുവനന്തപുരം മേനംകുളം കിൻഫ്രാ പാർക്കിലാണ് സ്ഥാപനത്തിന്റെ  പ്രവർത്തനം ആരംഭിക്കുന്നത്. രാവിലെ 9.30 ന് ISRO ചെയർമാൻ ഡോ. വി നാരായണൻ ഉദ്ഘാടനം ചെയ്യുന്നു. ISRO യുടെ വിവിധ കേന്ദ്രങ്ങളുടെ ഡയറക്ടർമാരും മുതിർന്ന ഉദ്യോഗസ്ഥരും പ്രതിരോധമേഖലാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.


1992-ൽ സ്ഥാപിതമായ അനന്ദ് ടെക്നോളജീസ്, പ്രധാനമായ എല്ലാ ഇന്ത്യൻ ഉപഗ്രഹ–ലോഞ്ച് വാഹന ദൗത്യങ്ങളുടെയും നിർണായക പങ്കാളിയായി മാറിയിട്ടുണ്ട്. പ്രിസിഷൻ സെൻസറുകൾ, airworthiness, അവിയോനിക്സ്, തുടങ്ങിയ മേഖലകളിലെ എ ടി എൽ ന്റെ  വൈദഗ്ധ്യം ISRO, DRDO എന്നീ സ്ഥാപനങ്ങളുടെ വിശ്വസ്ത പങ്കാളിയാകാൻ സാധിച്ചിട്ടുണ്ട്.

ഇന്ത്യയുടെ നാവിഗേഷൻ സാങ്കേതിക വിദ്യകളിലെ ആശ്രിതത്വങ്ങൾ കുറയ്ക്കുകയും പ്രതിരോധ–വിമാന–സ്വയം നിയന്ത്രിത സംവിധാനങ്ങൾക്ക് വേണ്ട indigenous അടിസ്ഥാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ പുതിയ സെന്ററിന്റെ ലക്ഷ്യം. ഗ്ലോബൽ നാവിഗേഷൻ വ്യവസ്ഥകൾ കൂടുതൽ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ പ്രതിരോധ ശേഷിയും സാങ്കേതിക സ്വാതന്ത്ര്യവും ശക്തിപ്പെടുത്തുകയാണ് ACEN ലക്ഷ്യമിടുന്നത്.

Vision 2035-നു അനുസരിച്ച് ACEN നാല് പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു:
• MEMS, FOG, RLG,quantum സെൻസറുകൾ ഉൾപ്പെടുന്ന പ്രൗഢ inertial സെൻസറുകളുടെ സ്വദേശീയ വികസനവും നിർമ്മാണവും.
• GNSS, INS, വിസഷ്വൽ, റഡാർ തുടങ്ങിയ മൾട്ടി–മോഡൽ നാവിഗേഷനുള്ള AI ഉപയോഗിച്ചുള്ള ഫ്യൂഷൻ ആൽഗൊരിതങ്ങൾ.
• സിവിൽ–മിലിട്ടറി സഹകരണത്തിലൂടെ ശക്തമായ സപ്ലൈ ചെയിൻ സംവിധാനങ്ങൾ.
• ISRO, DRDO, പ്രമുഖ അക്കാദമിക് സ്ഥാപനങ്ങൾ എന്നിവരുമൊത്തുള്ള ഗവേഷണ–പ്രതിഭാ വികസനം.

ACENയുടെ പുതിയ കേന്ദ്രം ഇന്ത്യയുടെ ഭാവി ബഹിരാകാശ, പ്രതിരോധ നാവിഗേഷൻ ആവശ്യങ്ങൾക്ക്  നേതൃസ്ഥാനം വഹിക്കും.

Web Desk

Recent Posts

നേവൽഡേ ഓപ്പറേഷൻ ഡെമോ: നഗരത്തിൽ 03.11.25ന് ഗതാഗത ക്രമീകരണം

സ്റ്റീൽ കുപ്പിയും കുടയും  കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…

16 hours ago

തദ്ദേശ തിരഞ്ഞെടുപ്പ് :  വോട്ടിങ് മെഷീനുകൾ  വിതരണ കേന്ദ്രങ്ങളിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി.  ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …

3 days ago

ചികിത്സാ രംഗത്ത് പുത്തൻ നേട്ടവുമായി അങ്കമാലി അപ്പോളോ അഡ്ലക്സ്; അതിസങ്കീർണ  മഹാധമനി ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് മടങ്ങിയത് നാല് പേർ

അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ്  വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…

5 days ago

കാപ്പാ കേസ് പ്രതിയെ പോലിസ് വെടിവെച്ചു

വാളുകൊണ്ട് ആക്രമിക്കാൻ ശ്രമം; തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു.ആര്യങ്കോട് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു. പ്രതിയായ…

5 days ago

പ്രകാശം പരത്തുന്ന പെൺകുട്ടി ഓഡിയോ ലോഞ്ച് നടന്നു

സാബു കക്കട്ടിൽ സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് പഴശ്ശിമ്യൂസിയം പ്രിവ്യൂ തീയേറ്ററിൽ…

5 days ago

സ്കോട്ട്ലൻഡിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ താരമായി മലയാളി ‘മണവാട്ടിയും’; ഫസ്റ്റ് മിനിസ്റ്ററുടെ കൈയ്യൊപ്പുമായി മലയാളി ബ്രാൻഡ് ലേലത്തിൽ

സ്കോട്ട്ലാൻഡ്:  2026-ൽ നടക്കാനിരിക്കുന്ന സ്കോട്ട്‌ലൻഡ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എഡിൻമ്പ്രയിൽ നടന്ന ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ് എൻ…

7 days ago