വിതുര സ്‌കൂൾ സന്ദർശിച്ച് ഉന്നത IPS സംഘം

(രണ്ടു വർഷത്തിനിടെ സ്‌കൂൾ സന്ദർശിച്ചത് എഡിജിപി ഉൾപ്പടെ 59 IPS ഉദ്യോഗസ്ഥർ)
തിരുവനന്തപുരം ജില്ലയിലെ വിതുര ഗവ. വൊക്കേഷണൽ & ഹയർ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയെ കുറിച്ചു പഠിക്കാനും കുട്ടികളുമായി സംവദിക്കാനുമായി ഹൈദരാബാദ് സർദാർ വല്ലഭ്ഭായ് പട്ടേൽ ദേശീയ പോലീസ് അക്കാദമിയിലെ 19 ഉന്നത ഐ.പി.എസ്.ഉദ്യോഗസ്ഥർ വിതുര സ്‌കൂൾ സന്ദർശിച്ചു. കേരള പോലീസിന്റെ വിവിധ പദ്ധതികളെ കുറിച്ചു പഠിക്കാൻ കേരളത്തിലെത്തിയ സംഘം സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയെക്കുറിച്ചു പഠിക്കാനാണ് വിതുര സ്‌കൂൾ സന്ദർശിച്ച് കേഡറ്റുകളുമായി സംവദിച്ചത്.സീനിയർ കേഡറ്റായ പൂജ. പി.നായരാണ് യൂണിറ്റിന്റെ വിവിധ പ്രവർത്തങ്ങൾ സംഘത്തിന് വിശദീകരിച്ചത്.സ്‌കൂളിൽ കുട്ടികൾ നടത്തുന്ന ഓണസ്റ്റി ഷോപ് , വിവിധ ജീവകാരുണ്യ പ്രവർത്തങ്ങൾ , ലഹരി വിരുദ്ധ പ്രവർത്തങ്ങൾ,ഡി ജിറ്റൽ ഡി അഡിക്ഷൻ പദ്ധതി, ബാലാവകാശ ക്ലബ്ബ് , അപൂർവമായ ചെടികൾ സംരക്ഷിക്കുന്ന ഔഷധ ഗാർഡൻ , വിവിധ തൊഴിലുകളിൽ പരിശീലനം നൽകുന്ന സ്‌കിൽ ഹബ് , ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവ പ്രശംസ പിടിച്ചു പറ്റി.തുടർന്ന് ലോക്ക് ഡൗൻ സമയത്തു ആദിവാസി സെറ്റിൽമെന്റുകളിൽ വിതുര സ്‌കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ ആരംഭിച്ച കുട്ടിപ്പള്ളിക്കൂടവും സംഘം സന്ദർശിച്ചു. സന്ദർശനത്തിന്റെ ഓർമ്മക്കായി സ്‌കൂളിൽ വിവിധ വൃക്ഷത്തൈകളും നട്ട ശേഷമാണ് സംഘം മടങ്ങിയത്.

രണ്ടു വർഷത്തിനിടെ 59 ഉന്നത ഐ.പി.എസ്.ഉദ്യോഗസ്ഥരാണ് വിതുര സ്‌കൂളിലെ എസ്.പി.സി.പദ്ധതിയുടെ മാതൃകാ പ്രവർത്തങ്ങൾ മനസ്സിലാക്കുന്നതിനായി സ്‌കൂൾ സന്ദർശിച്ചത്.

എസ്.പി.സി.പദ്ധതിയുടെ സംസ്ഥാന അഡി.നോഡൽ ഓഫീസർ എസ്.പി.മുഹമ്മദ് ഷാഫി , തിരുവനന്തപുരം അഡി.എസ്.പി. സുൾഫിക്കർ , അസി.നോഡൽ ഓഫിസർ ഗിരീഷ് , റിസർച്ച് ഓഫീസർ എസ്.ശ്രീകാന്ത്, ജില്ലാ അസി.നോഡൽ ഓഫീസർ അനിൽകുമാർ റ്റി. എസ്.എന്നിവർ അനുഗമിച്ചു.വിതുര സ്റ്റേഷൻ ഹൗസ് ഓഫിസർ അജയകുമാർ , പ്രിൻസിപ്പൽ , പി.റ്റി. എ. പ്രസിഡന്റ് രവിബാലൻ , സ്റ്റുഡന്റ് ലീഡർ ഭാഗ്യ മഹേഷ് എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു. എസ്.പി.സി.ഉദ്യോഗസ്ഥരായ ശ്രീ.അൻവർ കെ, ശ്രീ.അൻസറുദീൻ, ശ്രീ.നിസാർ ,ശ്രീമതി. പ്രിയ.ഐ.വി.നായർ , ശ്രീമതി. അഞ്ചു, അധ്യാപകരായ ശ്രീ. സജീവ് എസ്.എസ് ,ശ്രീ.ജയദാസ് ഡി. എസ്. ശ്രീ.തച്ചൻകോട് മനോഹരൻ നായർ എന്നിവർ വിവിധ പരിപാടികൾ ഏകോപിപ്പിച്ചു

error: Content is protected !!