സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയോടനുബന്ധിച്ച് ഭാരതീയ ചികിത്സാവകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് കേരളത്തിലെ വയോജനങ്ങൾക്കായി സംഘടിപ്പിച്ച ജെറിയാട്രിക് ആയുർവേദ മെഡിക്കൽ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം വി കെ പ്രശാന്ത് എംഎൽഎ നിർവഹിച്ചു. പ്രമേഹാരോഗ നിർണയം, വിളർച്ച രോഗ നിർണയം, വർദ്ധക്യ രോഗ ചികിത്സകൾ, രക്ത പരിശോധന എന്നിവ ക്യാമ്പിന്റെ ഭാഗമായി നടത്തി. തുടർ ചികിത്സാക്കായി ചെട്ടിവിളാകം സർക്കാർ ആയുർവേദ ഡിസ്പെൻസറിയെ ആശ്രയിക്കാൻ നിർദ്ദേശവും നൽകി.
കിണവൂർ വാർഡ് കൗൺസിലർ അധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ അജിത, നാഷണൽ ആയുഷ് മിഷൻ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഡോ ഷൈജു കെ എസ്, ജില്ലാ ടാസ്ക് ഫോർസ് കൺവീനർ ഡോ ശിവകുമാരി പി, ചെട്ടിവിളാകം മെഡിക്കൽ ഓഫീസർ ആനന്ദ് കെ ജി എന്നിവരും പങ്കെടുത്തു.