റഷ്യൻ സൂപ്പും സാലഡും ഉണ്ടാക്കുന്നതിനായി മാസ്റ്റർ ക്ലാസ് സംഘടിപ്പിച്ചു

എസ് പി ഗ്രാൻഡ് ഡേയ്‌സുമായി ചേർന്ന് നഗരത്തിലെ റഷ്യൻ ഹൗസ് റഷ്യൻ സൂപ്പും സാലഡും ഉണ്ടാക്കുന്നതിനായി മാസ്റ്റർ ക്ലാസ് സംഘടിപ്പിച്ചു.

കൂടംകുളം ആണവനിലയത്തിൽ ജോലി ചെയ്യുന്ന റഷ്യൻ വിദഗ്ധരുടെ കുടുംബാംഗങ്ങളുടെ സഹായത്തോടെ ഇൻഡോ-റഷ്യൻ വിമൻസ് ക്ലബ്ബ് അംഗങ്ങൾക്കായാണ് റഷ്യൻ സൂപ്പ് ബോർഷും സാലഡ് ഒലിവിയും തയാറാക്കുന്നതിന് പരിശീലനം നൽകിയത്. സോബോലേവ അലീന, ബാഗ്‌ദസരിയൻ ഗെയ്‌ക്, റഷ്യൻ ഹൗസ് ഡെപ്യൂട്ടി ഡയറക്ടർ കവിത നായർ എന്നിവർ മാസ്റ്റർ ക്ലാസ് നയിച്ചു. റഷ്യൻ സൂപ്പ് ബോർഷ് ലോകമെമ്പാടും പ്രശസ്തമാണ്. പ്രധാന ചേരുവയായ ചുവന്ന ബീറ്റ്റൂട്ട് സൂപ്പിന് അതിൻ്റെ സാധാരണ ചുവപ്പ് നിറം നൽകുന്നു.

റഷ്യൻ സാമ്രാജ്യകാലത്ത് ഉത്ഭവിച്ച ഒരു പരമ്പരാഗത റഷ്യൻ സാലഡാണ് ഒലിവി. 1860-ൽ ഒരു മോസ്കോ റെസ്റ്റോറൻ്റായ ഹെർമിറ്റേജിനായി ഷെഫ് ലൂസിയൻ ഒലിവിയറാണ് ഇത് ആദ്യം കണ്ടുപിടിച്ചത്. റഷ്യയിൽ ഇത് വളരെ ജനപ്രിയമായിത്തീർന്നു, ഇപ്പോൾ രാജ്യത്തുടനീളമുള്ള ഏത് റെസ്റ്റോറൻ്റിലും ഇത് കാണാം.

കവയിത്രി റോസ് മേരി, എസ് പി ഗ്രാൻഡ് ഡേയ്‌സ് ഡയറക്ടർ അക്ഷയ എം രാജീ, നടി സോനാ നായർ തുടങ്ങിയ ഇൻഡോ-റഷ്യൻ വനിതാ ക്ലബ്ബിലെ അംഗങ്ങൾ മാസ്റ്റർ ക്ലാസിൽ പങ്കെടുത്തു.

error: Content is protected !!