ഹോം ഗാര്‍ഡ് – ട്രാഫിക് വാര്‍ഡന്‍മാരായ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍: പബ്ലിക് ഹിയറിംഗ് ഫെബ്രുവരി 23ന്

കേരളത്തിലെ ഹോം ഗാര്‍ഡ്- ട്രാഫിക് വാര്‍ഡന്‍മാരായ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് വനിതാ കമ്മിഷന്‍ ഫെബ്രുവരി 23ന് രാവിലെ 10 മുതല്‍ തിരുവനന്തപുരം തൈക്കാട് ഗവ ഗസ്റ്റ്ഹൗസില്‍ പബ്ലിക് ഹിയറിംഗ് നടത്തും. വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി അധ്യക്ഷത വഹിക്കും.

വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. പി. കുഞ്ഞായിഷ, മെമ്പര്‍ സെക്രട്ടറി സോണിയാ വാഷിംഗ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍, പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിക്കും. കേരളത്തിലെ ഹോം ഗാര്‍ഡ്- ട്രാഫിക് വാര്‍ഡന്‍മാരായ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ഹോം ഗാര്‍ഡ്- ട്രാഫിക് വാര്‍ഡന്‍മാരായ വനിതകള്‍ക്ക് ഈ പരിപാടിയില്‍ പങ്കെടുത്ത് തങ്ങളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും അറിയിക്കാം.

error: Content is protected !!