ENTERTAINMENT

ആദിപുരുഷ് ടീസർ ത്രീഡി പതിപ്പിൻ്റെ പ്രത്യേക പ്രദർശനം ഒരുക്കി അണിയറ പ്രവർത്തകർ

രാമായണ കഥയെ ആസ്പദമാക്കി ഒരുക്കുന്ന പ്രഭാസിൻ്റ ത്രിഡി ചിത്രം ആദിപുരുഷ് ടീസർ ത്രിഡി പതിപ്പിൻ്റെ പ്രത്യേക പ്രദർശനം ഒരുക്കി അണിയറ പ്രവർത്തകർ. ആന്ധ്രയിലെയും തെലങ്കാനയിലെയും എഴുപതോളം തിയറ്ററുകളിലായാണ് താരത്തിൻ്റെ ആരാധകർക്ക് വേണ്ടി ത്രിഡി ടീസർ പ്രദർശിപ്പിച്ചത്. വൻ സ്വീകാര്യതയാണ് ത്രിഡി ടീസറിന് ലഭിച്ചത്. നേരത്തെ തെലുഗു മാധ്യമങ്ങള്‍ക്കായി ഹൈദരാബാദിലെ എഎംബിയില്‍ പ്രത്യേക പ്രദര്‍ശനവും നടത്തിയിരുന്നു.മാധ്യമപ്രവർത്തകർക്കു വേണ്ടി നടത്തിയ പ്രദർശനത്തിന് നടൻ പ്രഭാസും സംവിധായകൻ ഓം റൗട്ടും ഉൾപ്പടെ നിരവധി അണിയറപ്രവർത്തകരും എത്തിയിരുന്നു. ആവേശത്തോടെ ടീസറിന്റെ ത്രിഡി ടീസർ കാണുന്ന പ്രഭാസിന്റേയും ഓം റൗട്ടിന്റേയും വിഡിയോയും പുറത്തുവന്നു. 

താൻ ആദ്യമായാണ് സിനിമയുടെ 3ഡി പതിപ്പ് കാണുന്നതെന്നും ടീസർ കണ്ടപ്പോൾ താന്നൊരു കൊച്ചുകുട്ടിയെപ്പോലെ ആയെന്നുമായിരുന്നു പ്രഭാസിന്റെ പ്രതികരണം. അതിഗംഭീരമായ അനുഭവം. മൃഗങ്ങളും മറ്റും നമ്മുടെ അരികിലേക്ക് വരുന്ന പോലെ. ഇതുപോലൊരു സാങ്കേതിക വിദ്യ ഇന്ത്യയില്‍ തന്നെ ആദ്യമാണ്. ഈ സിനിമ ബിഗ് സ്ക്രീനിനു വേണ്ടി ഒരുക്കിയിരിക്കുന്നതാണ്. അതും 3 ഡിയിൽ- താരം പറഞ്ഞു. 
ആദിപുരുഷ് തിയറ്റര്‍ സിനിമയാണെന്നും, പ്രഭാസും ഓം റാവുത്തും ഈ ചിത്രത്തിനായി വളരെ കഠിനാധ്വാനം ചെയ്തുവെന്നും നിര്‍മ്മാതാവ് ഭൂഷണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു. ത്രീഡി ടീസറിലെ പ്രതീക്ഷകളായിരുന്നു സംവിധായകന്‍ ഓം റൗട്ടും, നിര്‍മ്മാതാവ് രാജേഷ് നായരും പങ്കുവെച്ചത്.

ഒരു ആരാധകനെപ്പോലെ ഞാന്‍ ആദിപുരുഷ് ടീസറിനായി ആവേശത്തോടെ കാത്തിരുന്നുവെന്നായിരുന്നു നിര്‍മ്മാതാക്കളിലൊരാളായ ദില്‍ രാജുവിന്റെ അഭിപ്രായം.

ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക പ്രവര്‍ത്തകരെയും, സാങ്കേതിക വിദ്യയുമുപയോഗിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 12 ന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന ഈ ഇതിഹാസ സിനിമയില്‍ കൃതി സനോന്‍ സീതയായും സെയ്ഫ് അലി ഖാന്‍ രാവണനായും സണ്ണി സിംഗ് ലക്ഷ്മണനായി വേഷമിടുന്നു. ആദിപുരുഷ് നിര്‍മ്മിക്കുന്നത് ടി-സീരീസ്, ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ്, 2023 ജനുവരി 12-ന് റിലീസ് ചെയ്യും.

News Desk

Recent Posts

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

24 hours ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

2 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

2 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

2 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

2 days ago

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

2 days ago