ഇന്നലെ വൈകുന്നേരത്തോടെയാണ് ടിക്കറ്റ് എടുത്തത്. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടി രൂപയാണ് അനൂപിന് ലഭിച്ചത്. അനൂപ് എടുത്ത TJ 750605 എന്ന ടിക്കറ്റിനാണു ബംബർ ഭാഗ്യം.
തിരുവനന്തപുരം ജില്ലയിലെ പഴവങ്ങാടിയിൽ വിറ്റ ടിക്കറ്റാണിത്. ആറ്റിങ്ങൽ ഭഗവതി ഏജൻസിയിൽ നിന്നാണു ടിക്കറ്റ് വിറ്റത്. അനൂപിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി ലഭിക്കും.