ശബരിഗിരി ഇന്റര്‍നാഷണല്‍ സ്കൂളിന്റെ വാര്‍ഷികാഘോഷപരിപാടികള്‍ ധര്‍മ്മാധികാരി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: പോത്തന്‍കോട് ശബരിഗിരി ഇന്റര്‍നാഷണല്‍ സ്കൂളിന്റെ വാര്‍ഷികാഘോഷപരിപാടികള്‍ സി ബി എസ് ഇ റീജിയണല്‍ ഡയറക്ടര്‍ ശ്രീ മഹേഷ്‌ ധര്‍മ്മാധികാരി ജനുവരി 28 ന് വൈകുന്നേരം സ്കൂള്‍ അങ്കണത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളുടെ വളര്‍ച്ചയില്‍ അധ്യാപകരുടെ പങ്കിനെക്കുറിച്ച് ശ്രീ ധര്‍മ്മാധികാരി സംസാരിച്ചു. ചടങ്ങില്‍ ശബരിഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂഷന്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. വി കെ ജയകുമാര്‍ അധ്യക്ഷനായി. ശബരിഗിരി പുനലൂര്‍ സ്കൂള്‍ ഡയറക്ടര്‍ ശ്രീ അരുണ്‍ ദിവാകര്‍, ശബരിഗിരി ഇന്റര്‍നാഷണല്‍ സ്കൂള്‍ ഉപദേശക ബീന നായര്‍, ശബരിഗിരി ഇന്റര്‍നാഷണല്‍ സ്കൂള്‍ ഡയറക്ടര്‍ ഡോ. ശബരീഷ് ജയകുമാര്‍, പ്രിന്‍സിപ്പല്‍ ആനി ഫ്രാന്‍സിസ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സി ബി എസ് ഇ റീജിയണല്‍ ഡയറക്ടര്‍ ശ്രീ മഹേഷ്‌ ധര്‍മ്മാധികാരി വാര്‍ഷികാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
ശബരിഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂഷന്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. വി കെ ജയകുമാര്‍ സംസാരിക്കുന്നു

ഉദ്ഘാടന ചടങ്ങിനു ശേഷം അക്കാദമിക വര്‍ഷത്തിലെ ജേതാക്കളെ അനുമോദിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

error: Content is protected !!