തിരുവനന്തപുരം: ലഹരിപദാര്‍ത്ഥങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന ദുരന്തങ്ങൾ കേരളത്തിന് പാഠമാകണമെന്നും അതിനെതിരെ സമൂഹം നിരന്തരജാഗ്രത പുലര്‍ത്തണമെന്നും പ്രമുഖ എഴുത്തുകാരനും സമസ്തകേരള സാഹിത്യ പരിഷത്ത് സംസ്ഥാനഭാരവാഹിയുമായ ഡോ. കായംകുളം യൂനുസ് അഭിപ്രായപ്പെട്ടു. സൊസൈറ്റി ഫോര്‍ പീപ്പീള്‍സ് റൈറ്റ്‌സ് (എസ്. എഫ്. പി. ആര്‍) സെക്രട്ടറിയേറ്റ് നടയില്‍ സംഘടിപ്പിച്ച ജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ചെയര്‍മാന്‍ എം. എം. സഫര്‍ അദ്ധ്യക്ഷത വഹിച്ച ജാഗ്രതാസദസ്സിന് സംസ്ഥാന പ്രസിഡന്റ് ഡോ. പി. ജയദേവന്‍ നായര്‍ സ്വാഗതം ആശംസിച്ചു. ബിഷപ്പ് ഡോ. റോബിന്‍സന്‍ ഡേവിഡ് ലൂഥര്‍ അനുഗ്രഹ പ്രഭാഷണവും, ഡോ. എം. ആര്‍. തമ്പാന്‍ മുഖ്യപ്രഭാഷണവും നടത്തി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വേണു ഹരിദാസിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ പ്രതിഞ്ജ എടുത്തു. സംസ്ഥാന ട്രഷറർ അജിതകുമാരി കൃതഞ്ജത രേഖപ്പെടുത്തി. ആറ്റുകാല്‍ രവീന്ദ്രന്‍ നായര്‍, കരമന ബയാര്‍, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വി. എസ്. പ്രദീപ്, സെക്രട്ടറി സി. വേണു ഗോപാല്‍, കോ- ഓര്‍ഡിനേറ്റര്‍ ജെ. എസ്. രതീഷ് ബാബു എന്നിവര്‍ സംസാരിച്ചു.
തിരുവനന്തപുരം, നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളെ പ്രതിനിധീകരിച്ച് ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഓന്‍പത് ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്,…
കൊച്ചി: പ്രിയങ്ക ഗാന്ധിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ വിജയം ചോദ്യംചെയ്തുള്ള ഹർജിയിൽ മറുപടിക്കായി ബിജെപി സ്ഥാനാർത്ഥിയായിരുന്ന നവ്യാ…
ജൂൺ 12 മുതൽ കേരളത്തിന് മുകളിൽ പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതവടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള…
നെടുമങ്ങാട്: വെമ്പായം തേക്കട വാറുവിള കത്ത് വീട്ടിൽ 16 കാരനായ അഭിജിത്തിന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്നും, അന്വേഷണത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ…
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി ആസ്‌ഥാനത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി. തിങ്കളാഴ്‌ച രാത്രി 12.30നാണ് നാലു ദിവസം പ്രായം തോന്നിക്കുന്ന…
അസോസിയേഷന്‍ ഓഫ് ഷോര്‍ട്ട് ഫിലിം മൂവി മേക്കേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റും സംസ്‌കാരസാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍…