ലഹരിക്കെതിരെ സമൂഹം നിരന്തര ജാഗ്രത പൂലര്‍ത്തണമെന്ന് ഡോ. കായംകുളം യൂനുസ്‌

തിരുവനന്തപുരം: ലഹരിപദാര്‍ത്ഥങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന ദുരന്തങ്ങൾ കേരളത്തിന്‌ പാഠമാകണമെന്നും അതിനെതിരെ സമൂഹം നിരന്തരജാഗ്രത പുലര്‍ത്തണമെന്നും പ്രമുഖ എഴുത്തുകാരനും സമസ്തകേരള സാഹിത്യ പരിഷത്ത്‌ സംസ്ഥാനഭാരവാഹിയുമായ ഡോ. കായംകുളം യൂനുസ്‌ അഭിപ്രായപ്പെട്ടു. സൊസൈറ്റി ഫോര്‍ പീപ്പീള്‍സ്‌ റൈറ്റ്‌സ്‌ (എസ്‌. എഫ്‌. പി. ആര്‍) സെക്രട്ടറിയേറ്റ്‌ നടയില്‍ സംഘടിപ്പിച്ച ജാഗ്രതാ സദസ്സ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ചെയര്‍മാന്‍ എം. എം. സഫര്‍ അദ്ധ്യക്ഷത വഹിച്ച ജാഗ്രതാസദസ്സിന്‌ സംസ്ഥാന പ്രസിഡന്റ്‌ ഡോ. പി. ജയദേവന്‍ നായര്‍ സ്വാഗതം ആശംസിച്ചു. ബിഷപ്പ്‌ ഡോ. റോബിന്‍സന്‍ ഡേവിഡ്‌ ലൂഥര്‍ അനുഗ്രഹ പ്രഭാഷണവും, ഡോ. എം. ആര്‍. തമ്പാന്‍ മുഖ്യപ്രഭാഷണവും നടത്തി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ വേണു ഹരിദാസിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ പ്രതിഞ്ജ എടുത്തു. സംസ്ഥാന ട്രഷറർ അജിതകുമാരി കൃതഞ്ജത രേഖപ്പെടുത്തി. ആറ്റുകാല്‍ രവീന്ദ്രന്‍ നായര്‍, കരമന ബയാര്‍, സംസ്ഥാന വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ വി. എസ്‌. പ്രദീപ്‌, സെക്രട്ടറി സി. വേണു ഗോപാല്‍, കോ- ഓര്‍ഡിനേറ്റര്‍ ജെ. എസ്‌. രതീഷ്‌ ബാബു എന്നിവര്‍ സംസാരിച്ചു.

തിരുവനന്തപുരം, നെയ്യാറ്റിന്‍കര, നെടുമങ്ങാട്‌ താലൂക്കുകളെ പ്രതിനിധീകരിച്ച്‌ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു.

error: Content is protected !!