പട്ടയ അസംബ്ലിയുടെ ഭാഗമായി കഴക്കൂട്ടം മണ്ഡലത്തിലെ പട്ടയ വിതരണം സംബന്ധിച്ച് കലക്ടറേറ്റിൽ യോഗം ചേർന്നു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎയുടെയും ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെയും ഡെപ്യൂട്ടി കളക്ടറിന്റെയും (എൽ.ആർ ) നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മണ്ഡലത്തിലെ വാർഡ് കൗൺസിലർമാർ നിർദേശങ്ങൾ അറിയിച്ചു. കഴക്കൂട്ടം മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളിൽ നൽകിയിട്ടുള്ള അപേക്ഷകളിൽ സാങ്കേതിക തടസ്സങ്ങൾ ഉള്ളവ പരിഹരിച്ചു പട്ടയങ്ങളിൽ തീരുമാനമെടുക്കാൻ യോഗത്തിൽ തീരുമാനമായി.