ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തിരുവനന്തപുരം മേഖല മലയാള ചലച്ചിത്ര രംഗത്തെ കുലപതി ശ്രീ മധുവിനെ ആദരിച്ചു.
നവതിയുടെ നിറവിൽ നിൽക്കുന്ന ഭാവാഭിനയ ചക്രവർത്തിക്ക് മേഖലയുടെ വാർഷിക സമ്മേളനത്തിന് മുന്നോടിയായി ആദര ഫലകം മേഖല പ്രസിഡൻ്റ് അജിത്ത് കുമാർ നൽകി. സംസ്ഥാന കമ്മിറ്റിയംഗം സതീഷ് കവടിയാർ, ജില്ലാ സെക്രട്ടറി ആർ വി മധു എന്നിവർ പൊന്നാട ചാർത്തി. അദ്ദേഹത്തിൻ്റെ വസതിയിൽ നടന്ന ചടങ്ങിൽ മേഖല ജോയിൻ്റ് സെക്രട്ടറി മോഹന ചന്ദ്രൻ നായർ, ശങ്കരനാരായണൻ, ലത ശങ്കർ, വിഷ്ണു എം ഭട്ട് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

AKPA ജില്ലാ സെക്രട്ടറി ആർ വി മധു പൊന്നാട അണിയിക്കുന്നു

AKPA സംസ്ഥാന കമ്മിറ്റിയംഗം സതീഷ് കവടിയാർ പൊന്നാട അണിയിക്കുന്നു