തിരുവനന്തപുരത്തെ വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിലെ പ്രതിവർഷ വിവേകാനന്ദ രംഗകലോൽസവം വിവേകാനന്ദ ജയന്തിദിനത്തിൽ (ജനുവരി 12 ) പദ്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. കെ ജയകുമാർ ഐ ഏ എസ് (റിട്ട) പൊന്നാട ചാർത്തി ആട്ടക്കഥാകാരൻ വയ്ക്കം പി രാജശേഖറിനെ അനുമോദിച്ചു. അധ്യക്ഷത വഹിച്ച ഡോ വി ആർ പ്രബോധചന്ദ്രൻ നായർ അർജുനവിഷാദവൃത്തം എന്ന ആട്ടക്കഥയുടെ യുദ്ധവിരുദ്ധതാ സന്ദേശം വിശദീകരിച്ചു.

തുടർന്ന് നിറഞ്ഞ സദസ്സിന്നു മുന്നിൽ കോട്ടക്കൽ മധു, മാർഗി വിജയകുമാർ, കലാമണ്ഡലം ശ്രീകുമാർ എന്നീ പ്രശസ്ത കലാകാരന്മാരുൾപ്പെട്ട മേജർ സെറ്റ് പ്രസ്തുത കഥ അവതരിപ്പിച്ചു.

പിറ്റേന്ന് ഒട്ടേറെ ഭക്തജനങ്ങളെ ആകർഷിച്ച ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഗോപകുമാർ – അമ്പലപ്പുഴയും സംഘവും ഉദിയന്നൂർ ദേവീ സങ്കൽപ്പ ത്തോടെ കളമെഴുത്തും പാട്ടും നടത്തി.

മാനവസേവാ പുരസ്കാരം (25,000 രൂ , കീർത്തി പത്രം, മെമെന്റോ ) പാൽക്കുളങ്ങര വാർഡ് കൗൺസിലർ പി അശോക് കുമാറും, അക്ഷര രക്ഷക പുരസ്കാരം (അക്ഷര ഫലകം, മെമെന്റോ) പാലയിലെ ഫാദർ ഡോ തോമസ് മൂലയിലും, അനുഷ്ഠാന കലാരത്ന പുരസ്കാരം (11,111 രൂപ, കീർത്തി പത്രം, മെമെന്റോ) ഗോപകുമാർ – അമ്പലപ്പുഴയും വിശിഷ്ട വ്യക്തികളിൽ നിന്നു സ്വീകരിച്ചു.
