തിരുവനന്തപുരം: മരണമടഞ്ഞവരുടെ പേരില്‍ ‘വീട്ടില്‍ വോട്ട് ‘ ചെയ്യാന്‍ നടന്ന ശ്രമത്തെ കോണ്‍ഗ്രസ് തടഞ്ഞു. തിരുവനന്തപുരം അസംബ്ലി നിയോജക മണ്ഡലത്തിലെ മരണമടഞ്ഞ മൂന്നുപേരുടെ പേരില്‍ 85 വയസ് കഴിഞ്ഞവര്‍ക്കുള്ള വോട്ടിന് അപേക്ഷ നല്‍കി തപാല്‍ വോട്ട് ചെയ്യാനുള്ള ശ്രമത്തെയാണ് ബൂത്ത് ഏജന്റുമാരുടെ അവസരോചിതമായ ഇടപെടലിലൂടെ തടഞ്ഞത്.
വീട്ടില്‍ വോട്ടുമായി പോളിങ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. കോണ്‍ഗ്രസിന്റെ പോളിങ് ഏജന്റുമാര്‍ തടസവാദം ഉന്നയിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്യിക്കാതെ മടക്കുകയാണുണ്ടായത്. മരണമടഞ്ഞയാളിന്റെ പേരില്‍ വോട്ടിന് അപേക്ഷ നല്‍കിയ ആളിനെ കണ്ടെത്തുകയും ചെയ്തു. കള്ളവോട്ടിന് കൂട്ടുനിന്ന ബിഎല്‍ഒ, ഇആര്‍ഒ എന്നിവര്‍ക്കെതിരെ ആര്‍പി ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം ഹസന്‍ പരാതി നല്‍കി.
ഇത്തരത്തിലുള്ള ക്രമക്കേട് സംസ്ഥാനമൊട്ടാകെ നടന്നിരിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ 85 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍ ഇവര്‍ക്ക് ഇതുവരെ നല്‍കിയ എല്ലാ തപാല്‍ വോട്ടുകളും പുനഃപരിശോധിക്കണമെന്ന് കെപിസിസി തെരഞ്ഞെടുപ്പ് നിരീക്ഷണ സമിതി കണ്‍വീനര്‍ എം.കെ റഹ്‌മാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
ശതാബ്ദി ലോഗോ രാഷ്ട്രപതി പ്രകാശനം ചെയ്യും. കൊച്ചി: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം കുറിച്ച എറണാകുളം സെന്റ്…
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റണമെങ്കിൽ 7000 രൂപ വേണം; കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി ഉദ്യോഗസ്ഥർ. കൊച്ചി: കൊച്ചി…
ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായി ദേവസ്വം ഭരണസമിതിയാണ് ദർശന സമയം കൂട്ടിയത്. തുലാം ഒന്നാം തീയതിയായ ഒക്ടോബർ 18 ശനിയാഴ്ച…
കേവലം അറിവ് പകർന്നു നൽകുന്ന ഒരാൾ മാത്രമല്ല മികച്ച വഴികാട്ടി കൂടിയാവണം അദ്ധ്യാപകരെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി…
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സംഭവിച്ച മലയിൻകീഴ് സ്വദേശി അമൽ ബാബുവിന്റെ ഹൃദയമാണ് മറ്റൊരു രോഗിക്ക്…
തിരുവനന്തപുരം: രണ്ടര കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയില്‍. പേയാട് സ്വദേശി വിഷ്ണുവാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ആണ്…