തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃതി ഭവനും അഭിജിത് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന വിജ്ഞാനവേനല്‍ ക്യാമ്പിലെ കുട്ടികള്‍ക്കായി നാടകത്തിന്റെ പ്രാഥമിക പാഠങ്ങള്‍ അരങ്ങുണര്‍ത്താം പരിപാടിയിലൂടെ സാം ജോര്‍ജ്ജ് അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി. നാടന്‍പാട്ട് കലാകാരി ഷൈല പി അമ്പുവിന്റെ നേതൃത്വത്തിലുള്ള പാട്ടുപാടാം പരിപാടിയില്‍ കുട്ടികള്‍ വിവിധ നാടന്‍പാട്ടുകള്‍ പരിശീലിച്ചു. നിസ്സാരം പരിഹാരം എന്ന വിഷയത്തില്‍ എസ്.എസ്.എ കേരള മുന്‍ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഗിരീഷ് കുമാര്‍ വി. യും നിര്‍മ്മിത ബുദ്ധിയുടെ കാലം എന്ന വിഷയത്തില്‍ സയന്‍സ് കേരള ചാനല്‍ എഡിറ്റര്‍ ശ്രീ. അരുണ്‍ രവി എന്നിവര്‍ ക്ലാസ്സെടുത്തു. വൈകുന്നേരം പോലീസ് സേനാംഗങ്ങളുടെ ബോധവല്‍ക്കരണ നാടകവും ക്യാമ്പംഗങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു.
അരങ്ങുണര്‍ത്തി പാട്ടുപാടി വിജ്ഞാനവേനല്‍ ക്യാമ്പിലെ കുട്ടികള്‍

Previous Post
Next Post
You May Have Missed














