അറിയാം രാമായണത്തിലെ ബാലകാണ്ഡ മാഹാത്മ്യം

രാമായണം ഭാരതത്തിന്റെ പ്രധാന പുരാണഗ്രന്ഥങ്ങളിലൊന്നാണ്, ആയതിനാൽ ഇതിന്റെ ഓരോ ഭാഗവും മഹത്തായ സാംസ്കാരിക, ധാർമിക, സാമൂഹിക ഉദ്ദേശ്യങ്ങളാൽ എഴുതപ്പെട്ടിരിക്കുന്നു. രാമായണത്തിന്റെ ആദ്യ ഭാഗമായ ബാലകാണ്ഡം, ഈ കാവ്യത്തിന്റെ അടിസ്ഥാനകഥാവസ്തുവിൽ വലിയ പ്രാധാന്യം വഹിക്കുന്നു.

ശ്രീ പാർവതി ദേവി പരമേശ്വരനോട് അത്യന്തം രഹസ്യമായ ശ്രീരാമദേവതത്വം ഉപദേശിച്ചീടുമോ എന്ന് ചോദിക്കുന്നു. തുടർന്ന് തത്വ ഭേദങ്ങൾ വിജ്ഞാന ജ്ഞാന വൈര്യാഗാദി ഭക്തിലക്ഷണം, സഖ്യ യോഗം, യഗാദി കർമ്മഫലം, തീർത്ഥ സ്നാനദി ഫലം, ദാനധർമ്മാദിഫലം, വർണ്ണധർമ്മങ്ങൾ, ആശ്രമധർമ്മങ്ങൾ എന്നിവയെല്ലാം ഒന്നൊഴിയാതെ പരമേശ്വരൻ ദേവിയോട് പറയുകയും,അതുകേട്ട് ഹൈമാവതി സന്തോഷമകതാരിലാവുകയും ചെയ്യുന്നു.

ദശരഥൻ ആയോധ്യയുടെ മഹാനായ രാജാവായിരുന്നു. അദ്ദേഹത്തിന് കൗസല്യ, സുമിത്ര, കൈകേയി എന്ന് മൂന്ന് ഭാര്യമാർ ഉണ്ടായിരുന്നു. പക്ഷേ തികച്ചും സമാധാനപരമായ ആയോദ്ധ്യയിൽ അദ്ദേഹത്തിന് ഒരു പുത്രൻ ഇല്ലായിരുന്നു. തുടർന്ന് തന്റെ രാജ ഗുരുവായ ഋഷിശ്യംഗ മഹർഷിയുടെ നിർദേശപ്രകാരം ദശരഥൻ പുത്രകാമേഷ്ഠി യാഗം നടത്തുന്നു. യാഗം വിജയകരമായി പൂർത്തിയായി, അഗ്നിദേവൻ നാലു പാത്രങ്ങളിലായി പായസം രാജാവിന് സമ്മാനിക്കുകയും, അത് ദശരഥൻ തന്റെ ഭാര്യമാർക്ക് വിതരണം ചെയുകയും, തുടർന്ന് കൗസല്യയിൽ ദശരഥന് രാമൻ ജനിക്കുന്നു. സുമിത്രക്ക്, ലക്ഷ്മണനും ശത്രുഘ്നനും, കൈകേയിയ്ക്ക് ഭാരതനും ജനിക്കുന്നു. ഈ നാല് സഹോദരന്മാരും ധാർമികതയുടെ ആകർഷണാത്മക പ്രതിരൂപങ്ങൾ ആയി വളരുന്നു.

വിശ്വാമിത്രൻ മഹർഷി, ആകാശീയ ശക്തിയുമായി ദശരഥന്റെ കൂടെ യജ്ഞം നടത്തുന്നു. പിന്നെ, അദ്ദേഹം രാമനെയും ലക്ഷ്മണനെയും കൂട്ടി ശിവധനുസ്സിനെ കാത്തുസൂക്ഷിക്കാനായി തന്റെ ആശ്രമത്തിൽ കൊണ്ടുപോകുന്നു. ബാലന്മാരായ രാമലക്ഷ്മണന്മാർക്ക് ദാഹവും വിശപ്പും ഉണ്ടാകാതിരിക്കാനായി ദേവനിർമ്മിതമായ ‘ബലയും പുനരതിബലയും’ എന്ന വിദ്യ പഠിപ്പിക്കുന്നു. രാമൻ വിശ്വാമിത്രന്റെ ഉപദേശം അനുസരിച്ച് താടകയെ കൊല്ലുന്നു, അതിന് ശേഷം സുബാഹുവിനെയും കൊല്ലുന്നതിലൂടെ, രാമന്റെ വീരത്വം ജനങ്ങളിൽ കൂടുതൽ അറിയപ്പെടുന്നു.

ഗൗതമ മുനിയുടെ ഭാര്യയായ അഹല്യയിൽ കാമവശനായ ദേവേന്ദ്രന് സഹസ്രഭഗനായും, അതിനുകാരണമായി ഭവിച്ച അഹല്യയെ ശീലരൂപമായി അനേക വർഷം ജീവിക്കാൻ ഗൗതമുനി ശപിക്കുന്നു. തുടർന്ന് രാമപാദസ്പർശത്താൽ ശാപമോക്ഷം ലഭിക്കാനായി അനുഗ്രഹിക്കുകയും ചെയുന്നു.
അഹല്യാ സ്തുതി നിത്യവും ജപിക്കുന്നതായാൽ എത്ര വലിയ പാപങ്ങളിൽ നിന്നും മോക്ഷം ലഭിച്ചു ബ്രഹ്മാനന്ദം പ്രാപിക്കുമെന്ന് രാമൻ അരുളി ചെയ്യുന്നു.

തുടർന്ന് വിശ്വാമിത്രന്റെ കൂടെ മിഥിലയിൽ എത്തിയ രാമൻ, ശിവധനുസ്സിനെ ഉത്സാഹത്തോടെ ഉയർത്തി ഓടിക്കുന്നു. ഇതിലൂടെ സീതയും രാമനും തമ്മിലുള്ള വിവാഹം സാധ്യമാവുന്നു. ജനകമഹാരാജാവ് സന്തോഷത്തോടെ സീതയെ രാമന് നൽകുന്നു.

സീത സ്വയംവരത്തിന് ശേഷം അയോധ്യയിലേക്ക് മടങ്ങും വഴി ഭാർഗവ മുനിയെ കാണുകയും, രാമ ഭാർഗവ സംവാദങ്ങൾക്ക് ശേഷം ഘോര യുദ്ധം നടക്കുകയും, വൈഷ്ണവ ചാപം കൊണ്ട് ക്ഷത്രിയ നിഗ്രഹത്തിന് ഇറങ്ങിയ ഭാർഗവനെ ശൈവചാപം കൊണ്ട് യുദ്ധം ചെയ്ത് ഭാർഗവന്റെ ഗർവ്വം ശമിപ്പിക്കുന്നു. രാമനും ഭാർഗവനും ഒന്നുതന്നെയെന്ന് സർവ്വ മാലോർക്കും മനസ്സിലാകുന്നു.
രാമനും സീതയും അയോധ്യയിലേക്ക് മടങ്ങുന്നതോടുകൂടി ബാലകാണ്ഡം അവസാനിക്കുന്നു.

ബാലകാണ്ഡത്തിന്റെ പ്രാധാന്യം
ബാലകാണ്ഡം രാമായണത്തിന്റെ തുടക്കമാണ്. ഇതിൽ നിന്നും നിരവധി ധാർമിക പാഠങ്ങൾ ലഭിക്കുന്നു. ഓരോ കഥാപാത്രത്തിലും അവരുടെ ധാർമികതയും, ധൈര്യവും, സ്നേഹവും, കുടുംബബന്ധവും പ്രകടമാക്കുന്നു. രാമനും സീതയും തമ്മിലുള്ള വിവാഹം, ഇന്ത്യൻ സാംസ്കാരിക അടിസ്ഥാനത്തിൽ, ആത്മീയതയുടെ അനുഷ്ഠാനം ആണ്. ബാലകാണ്ഡം ഒരു മഹത്തായ കവിതയുടെ തുടക്കം മാത്രമാണ്. ഇതിന്റെ പാഠങ്ങൾ ഓരോ കാലത്തും ഓരോ പ്രമാണത്തിലും പ്രബോധനം നൽകുന്നു. ബാലകാണ്ഡം വായിക്കുമ്പോൾ, നമ്മൾ കൂടുതൽ ധാർമികതയും, സ്നേഹവും, ഏകതയും അഭ്യസിക്കണം. വിവിധ കഥാപാത്രങ്ങളിലൂടെ മനുഷ്യനും ഈശ്വരനും തമ്മിലുള്ള ബന്ധത്തെ പല രൂപത്തിൽ ചിത്രീകരിക്കുന്ന ഒരു ആദ്ധ്യാത്മിക ഗ്രന്ഥമാണ് അദ്ധ്യാത്മരാമായണം. ജനങ്ങളിൽ ഭക്തിയും ജ്ഞാനവും വർദ്ധിപ്പിക്കുന്നതിനും സദാചാരനിരതമായ ജീവിതത്തെക്കുറിച്ച് പൂർണ ബോധം ഉണർത്തുന്നതും ആണ് അദ്ധ്യാത്മരാമായണം.

നമസ്തേ രാമ രാമ!
നമസ്തേ രാമചന്ദ്ര!
നമസ്തേ രാമ രാമ!
നമസ്തേ രാമ ഭദ്ര!.

ഉദയകിരണം ചേര്‍ത്തല

error: Content is protected !!