തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി വഴിയാത്രക്കാര്‍ക്ക് കുത്തേറ്റു

തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി വഴിയാത്രക്കാര്‍ക്ക് കുത്തേറ്റു. ഒരാളുടെ നില ഗുരുതരം. തിരുവനന്തപുരത്ത് കുത്തേറ്റ് വഴിയാത്രക്കാര്‍ക്ക് പരിക്ക്. രണ്ട് പേര്‍ക്കാണ് കുത്തേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഹവര്‍ ഹൗസ് റോഡിലും ശ്രീകണ്‌ഠേശ്വരത്തുമാണ് ആക്രമണമുണ്ടായത്. ഒരാള്‍ തന്നെയാകാം രണ്ടിടത്തും ആക്രമണം നടത്തിയതെന്നാണ് പൊലീസ് സംശയം. അക്രമി മാനസികാസ്വാസ്ഥ്യമുള്ളയാളാകാന്‍ സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു. അക്രമിക്കായി തിരച്ചില്‍ തുടരുകയാണ്.

error: Content is protected !!