തങ്ക ലിപിയിൽ എഴുതപ്പെട്ട ഈ മുഹൂർത്തത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ കവടിയാറിലെ ഋതിക. എസ്.എ ക്ക് അതിഗംഭീരമായ വരവേൽപ്പ് നൽകി ക്രൈസ് നഗർ കുടുംബം. സ്കൂൾ മൈതാനത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ഒത്തു കൂടുകയും കുട്ടികൾ തങ്ങളുടെ സഹപാഠിയെ ഹാരമണിയിച്ച് ഓഡിറ്റോറിയത്തിലേക്ക് ആനയിക്കുകയു മായിരുന്നു.

മെയ് പതിനഞ്ചാം തീയതി വ്യാഴാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാ.പോൾ മങ്ങാട് സി എം ഐ അധ്യക്ഷതവഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ.സേവ്യർ അമ്പാട്ട് സി എം ഐ, ഋതിക നേടിയ ഈ അഭിമാന നേട്ടം വരും വർഷങ്ങളിൽ കുട്ടികൾ മാതൃകയാക്കണമെന്ന് ആശംസ പ്രസംഗത്തിൽ അദ്ദേഹം അറിയിച്ചു. ഈ അപൂർവ നേട്ടത്തിന് അർഹയായ ഋതിക തന്റെ ഈ വിജയത്തിന് മാർഗദർശികളായ മാതാപിതാക്കളെയും അധ്യാപകരെയും സഹപാഠികളെയും ഈ അവസരത്തിൽ കൃതജ്ഞതാപൂർവ്വം സ്മരിച്ചു. 500ല്‍ 499 മാർക്ക് നേടിയാണ് ഈ കൊച്ചു മിടുക്കി അപൂർവ നേട്ടം സ്വന്തമാക്കിയത്.
പരീക്ഷയെഴുതിയ 165 കുട്ടികളിൽ 15 കുട്ടികൾ എല്ലാ വിഷയത്തിനും എ വണ്ണം 153 കുട്ടികൾ ഡിസ്റ്റിങ്ഷനും 11 കുട്ടികൾ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. ചടങ്ങിൽ അക്കാദമി കോഡിനേറ്റർ ജയ ജേക്കബ് കോശി, ക്ലാസ് ടീച്ചർ സജിത എസ്. എസ്,അധ്യാപകരായ ഷൈനി ആന്റണി , സൗമ്യ ജെ,വിനിത ജോസഫ്,വിദ്യാർഥിയായ ജാനകി എസ്. നായർ എന്നിവർ സംസാരിച്ചു.