നെടുമങ്ങാട് :മോഷണക്കുറ്റം ആരോപിച്ച നെടുമങ്ങാട് പനവൂർ സ്വദേശിയായ ദളിത് യുവതി ബിന്ദുവിന് നേരെ പേരൂർക്കട പോലീസിന്റെ നീതി നിഷേധം.
ബിന്ദു ജോലിക്കു പോകുന്ന വീട്ടുടമയാണ് മാല മോഷണം പോയി എന്ന് സ്റ്റേഷനിൽ പരാതി കൊടുത്തതും ബിന്ദുവിനെ സംശയമുണ്ടെന്ന് പറഞ്ഞതും അതിനെ തുടർന്ന് ബിന്ദുവിനെ പേരൂർക്കട പോലീസ് കസ്റ്റഡിയിൽ എടുക്കുകയും 24 മണിക്കൂർ വീട്ടിൽ പോലും ഫോൺ ചെയ്യാൻ അനുവദിക്കാതെ ഭക്ഷണമോ വെള്ളമോ കൊടുക്കാതെ സ്റ്റേഷനിൽ പീഡിപ്പിച്ചു ഒടുവിൽ കാണാതെ പോയ മാല വീട്ടിൽ തന്നെ ഉണ്ട് എന്ന് ഉടമ വിളിച്ചു പറഞ്ഞതിന് ശേഷം ആണ് ബിന്ദുവിനെ സ്റ്റേഷനിൽ പീഡിപ്പിച്ച സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി വിട്ടയച്ചത് പോലീസ് ബിന്ദുവിനെ ചെയ്യാത്ത തെറ്റിന് പൊതുസമൂഹത്തിന്റെ മുന്നിൽ അപമാനിച്ച സംഭവത്തിൽ
കുറ്റക്കാരെ സർക്കാർ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
നെടുമങ്ങാട് സാംസ്കാരിക വേദി ഭാരവാഹികളും, ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് വിജിലൻസ് കമ്മറ്റി ഭാരവാഹികളുമായ നെടുമങ്ങാട് ശ്രീകുമാർ, മൂഴിയിൽ മുഹമ്മദ് ഷിബു, പുലിപ്പാറ യൂസഫ്,
പനവൂർ ഹസ്സൻ,
തോട്ടുമുക്ക് വിജയൻ,
നെടുമങ്ങാട് എം നസീർ, വെമ്പിൽ സജി, വഞ്ചുവം ഷറഫ്, ജാഫർ,
കുഴിവിള നിസാമുദ്ദീൻ, നൗഷാദ് കായ്പാടി തുടങ്ങിയവർ
ബിന്ദുവിന്റെ വീട്
സന്ദർശിച്ചു
ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നീതിക്കായുള്ള പോരാട്ടത്തിന് എപ്പോഴും കൂടെ ഉണ്ടാകുമെന്നും അറിയിച്ചു.