കൽപ്പറ്റ , 18, 06, 2026 – രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ 45 പേർക്കാണ് ഇതിലൂടെ പ്രയോജനം ലഭിക്കുക. നഴ്സിംഗ്, ഫാർമസി കോഴ്സുകളിൽ പത്ത് സീറ്റുകൾ വീതം അധികമായി ഉൾപ്പെടുത്തിയാണ് പദ്ധതി വിപുലീകരിച്ചത്. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 5 എം.ബി.ബി.എസ്, ഡോ മൂപ്പൻസ് നഴ്സിംഗ് കോളേജിലെ 20 ബി.എസ്സി നഴ്സിംഗ്, ഡോ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിലെ 20 ബി.ഫാം എന്നീ കോഴ്സുകളിലെ വിദ്യാർത്ഥികൾക്കായിരിക്കും ഈ സമ്പൂർണ്ണ ട്യൂഷൻ ഫീസ് സ്കോളർഷിപ്പ് ലഭിക്കുക. യോഗ്യരായ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് 100 ശതമാനം ട്യൂഷൻ ഫീസ് ഇളവ് നൽകുന്ന കേരളത്തിലെ ആദ്യത്തെ സ്വാശ്രയ മെഡിക്കൽ കോളേജായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ചരിത്ര നേട്ടം തുടരുകയാണ്.
അക്കാദമിക് യോഗ്യതയും സാമ്പത്തിക പശ്ചാത്തലവും കണക്കിലെടുത്താണ് സ്കോളർഷിപ്പിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.
പിന്നാക്ക മേഖലകളിലെ ആരോഗ്യരംഗം പരിവർത്തനം ചെയ്യുകയെന്ന ഡോ. ആസാദ് മൂപ്പന്റെ ദീർഘവീക്ഷണത്തിന്റെ ഭാഗമാണ് ഈ സംരംഭം. കേരളത്തിലെ മലയോര-ഗോത്രവർഗ്ഗ മേഖലയും പിന്നാക്ക ജില്ലയുമായ വയനാട്ടിൽ 2012-ൽ സ്ഥാപിതമായ ആദ്യ മെഡിക്കൽ കോളേജാണ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. ഇതുവരെ തൊള്ളായിരത്തോളം യുവ ഡോക്ടർമാരെ വാർത്തെടുത്ത ഈ സ്ഥാപനം, മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് സുസ്ഥിരമായ ഒരു കേന്ദ്രമായി നിലകൊള്ളുന്നു.
2026 ബാച്ചിലേക്കുള്ള അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ അറിയുന്നതിനും ഓൺലൈനായി അപേക്ഷിക്കുന്നതിനും ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക: https://www.dmscholarship.in/ ഫോൺ. 8111 888 626.
പത്ര സമ്മേളനത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റീ ബഷീർ യു, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അരുൺ അരവിന്ദ്, ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊ. ഡോ. ലിഡാ ആന്റണി, ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പാൾ പ്രൊ. ഡോ. ലാൽ പ്രശാന്ത് എം എൽ, ഓപ്പറേഷൻസ് വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ് പള്ളിയാൽ തുടങ്ങിയവർ പങ്കെടുത്തു.
കൊച്ചി, 04 ആഗസ്റ്റ് 2026: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് (ഓഗസ്റ്റ് 1–7) ആസ്റ്റർ മെഡ്‌സിറ്റിയിലെ 'സെന്റർ ഓഫ് എക്സലൻസ് ഇൻ…
വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…
തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…
വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…
എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…