തിരുവനന്തപുരം: കുന്നുകുഴി ഗവ. യു.പി.എസിൽ വായനാദിനാചരണവും ഒളിമ്പിക് ഫോറസ്റ്റ് വത്ക്കരണവും സമുചിതമായി ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം കോർപ്പറേഷൻ ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. പാറ്റൂർ രാധാകൃഷ്ണൻ നിർവ്വഹിച്ചു.
പി.എൻ. പണിക്കരുടെ മകളും പ്രമുഖ എഴുത്തുകാരിയും റിട്ടയേർഡ് മുനിസിപ്പൽ സെക്രട്ടറിയുമായ അഡ്വ. സുമംഗലാദേവി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് ശ്രീ. പ്രേം പി. മഹേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ, സ്‌കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് വി.എസ്. പുഷ്പരാജ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ഒളിമ്പിക് അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രവാസി വേൾഡ് മലയാളി കൗൺസിൽ (വുമൺ) ഇന്റർനാഷണൽ പ്രസിഡന്റ് അഡ്വ. ഫസിയാ റഹിം, ഡോ. സുശീലാ കുമാരി (ഡബ്ല്യു.എം.സി), വിദ്യാർത്ഥി പ്രതിനിധി കൃഷവ് പ്രഭു, സ്റ്റാഫ് സെക്രട്ടറി അമീർ ഖാൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
വായനാദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങുകൾക്ക് ശേഷം, ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ സ്‌കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ട് ഒളിമ്പിക് ഫോറസ്റ്റ് വത്ക്കരണത്തിന് തുടക്കം കുറിച്ചു.
കൊച്ചി, 04 ആഗസ്റ്റ് 2026: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് (ഓഗസ്റ്റ് 1–7) ആസ്റ്റർ മെഡ്‌സിറ്റിയിലെ 'സെന്റർ ഓഫ് എക്സലൻസ് ഇൻ…
വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…
തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…
വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…
എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…