Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

, , , , ,

ഉത്സവ പതാക കൊടിയേറി; ഇനി ആഘോഷത്തിന്റെ നാളുകൾ

1 minute

Read Time

ടൂറിസം, സാംസ്കാരികം, സിനിമ വകുപ്പ് മന്ത്രി പി സി വിഷ്‌ണുനാഥ് കനകക്കുന്നിൽ
ഓണപതാക ഉയർത്തി

നാടും നഗരവും ആഘോഷത്തിമിർപ്പിലാകുന്ന ഓണം വാരാഘോഷത്തിന് തിരിതെളിച്ച് കനകക്കുന്നിൽ ഉത്സവ പതാകയുയർന്നു. ടൂറിസം, സാംസ്കാരികം, സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഓണപ്പതാക ഉയർത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സന്തോഷത്തിൻ്റെ ദിനങ്ങളാണ് ഇനിയുള്ളതെന്നും അത് ആസ്വദിച്ച് ഒരുമിച്ച് മുന്നോട്ടു പോകാമെന്നും ഓണപതാക ഉയർത്തിയ ശേഷം മന്ത്രി പറഞ്ഞു.

വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ വിളംബരമറിയിച്ച് 21 ന് കോവളത്തു നിന്നാരംഭിച്ച ഓണ പതാകയാത്ര ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തിയാണ് കനകക്കുന്നിൽ എത്തിച്ചേർന്നത്.

ആഗസ്റ്റ് 24 മുതൽ 30 വരെ തലസ്ഥാന നഗരിയിൽ നടക്കുന്ന വർണ്ണാഭമായ ഓണാഘോഷ പരിപാടികളിലേക്ക് പൊതുജനങ്ങളെ ക്ഷണിക്കുന്നതിനും ഉത്സവപ്രതീതി ഉണർത്തുന്നതിനുമായാണ് മൂന്ന് ദിവസത്തെ പര്യടനം പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.

ഓണാപതാകയുമായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും കാൽനട ഘോഷയാത്രയായി ആരംഭിച്ച വിളംബരയാത്രയിൽ മ്യൂസിയം ജംഗ്ഷനിൽ നിന്നും മന്ത്രി പി.സി വിഷ്‌ണുനാഥ്, ഡോ. ശശി തരൂർ എംപി, എം വിൻസൻ്റ് എംഎൽഎ, എം. ആർ ബൈജു എം. എൽ. എ എന്നിവർ കൂടി പങ്കുചേർന്നു.

കനകക്കുന്നിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിൽ ജി സ്റ്റീഫൻ എം എൽ.എ, ടൂറിസം വകുപ്പ് ഡയറക്ടർ അഞ്ജന എം, അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ്, വിവിധ കമ്മറ്റികളിലെ വൈസ് ചെയർമാൻമാർ, വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!