Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

, , ,

ഊർജ്ജിതമാക്കി ഓണക്കാല പാൽ പരിശോധന

1 minute

Read Time

ജില്ലാ ഇൻഫർമേഷൻ സെന്റർ ഉദ്ഘാടനം ജില്ലാ കളക്ടർ അനുകുമാരി നിർവഹിച്ചു

ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ പാലിന്റെ ഗുണമേന്മ പരിശോധിക്കുന്നതിനായി നടത്തുന്ന ഓണക്കാല ഊർജ്ജിത പാൽ പരിശോധനാ പരിപാടിയുടേയും പട്ടത്തുള്ള ജില്ലാ ക്വാളിറ്റി കൺടോൾ ഓഫീസിലാരംഭിച്ച ഇൻഫർമേഷൻ സെന്ററിന്റേയും ഉദ്ഘാടനം ജില്ലാ കളക്ടർ അനുകുമാരി നിർവഹിച്ചു. ഓണം പോലുള്ള ഉത്സവ സീസണിൽ കൂടുതൽ പാൽ സംസ്ഥാനത്തേയ്ക്ക് കടന്നു വരികയും മായം കലർത്താൻ സാധ്യത കൂടുകയും ചെയ്യുന്നതിനാൽ ക്ഷീരവികസന വകുപ്പിന്റെ കർശനമായ ഗുണമേന്മാ ബോധവൽക്കരണവും ശക്തമായ പരിശോധനാ സംവിധാനങ്ങളും പ്രവർത്തിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു എ.കെ, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ സിനിലാ ഉണ്ണികൃഷ്ണൻ, ഷീബാ ഖമർ, ജില്ലാ ഗുണമേന്മാ നിയന്ത്രണ ഓഫീസർ പൗർണമി സി വി എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ ക്ഷീരവികസന യൂണിറ്റുകളിലെ ഓഫീസർമാരും ജീവനക്കാരും കർഷകരും ചടങ്ങിൽ പങ്കെടുത്തു.

വിപണിയിൽ നിന്നും ശേഖരിക്കുന്ന പാൽ സാമ്പിളുകൾ പരിശോധിക്കുന്നതു കൂടാതെ പൊതുജനങ്ങൾ, കർഷകർ, ഉപഭോക്താക്കൾ എന്നിവർ എത്തിക്കുന്ന സാമ്പിളുകൾ ഇവിടെ സൗജന്യമായി പരിശോധന നടത്തുന്നതും ഗുണ നിലവാരത്തിൽ സംശയമുള്ളവ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറുന്നതുമാണ്.

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!