കീം/ നീറ്റ് എൻട്രൻസ് പരിശീലനം ആരംഭിച്ചു

മരിയൻ എൻജിനീയറിങ് കോളേജിൽ കീം/ നീറ്റ് എൻട്രൻസ് പരിശീലനം ആരംഭിച്ചു

തിരുവനന്തപുരം അതിരൂപത വിദ്യാഭ്യാസ സമിതിയും ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റലും മരിയൻ എഞ്ചിനിയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന KEAM/ NEET Crash Couse ൻ്റെ ഉത്ഘാടന സമ്മേളനം 29-03-2025 ന് M CAP ൽ വെച്ച് നടത്തുകയുണ്ടായി.

തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ റൈറ്റ്. റെവ. ഡോ. ക്രിസ്തുദാസ് മുഖ്യ അതിഥിയായി വേദിയെ ധന്യമാക്കി. മരിയൻ എഞ്ചിനിയറിംഗ് കോളേജ് പ്രിൻസിപ്പൾ ഡോ. അബ്ദുൾ നിസാർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. മാനേജർ റവ. ഡോ എ ആർ ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് ബർസാർ ഫാ. ജിം കാർവിൻ, ഡീൻ ഡോ. സാംസൺ എ എന്നിവരും സന്നിഹിതരായിരുന്നു. മുഖ്യാതിഥി ക്രിസ്തുദാസ് പിതാവ് കുട്ടികൾക്ക് അവരുടെ ലക്ഷ്യം പ്രാപ്തമാക്കാൻ ഉതകുന്ന രീതിയിലുള്ള പ്രചോദനാത്മകമായ സന്ദേശം പങ്കുവെച്ചു.

പി.ആർ. ഓ ഫ്രൊഫ. അഭിജിത്ത് ആർ.പി എല്ലാവർക്കും നന്ദിയർപ്പിച്ചു. പ്രസ്തുത സമ്മേളനത്തിൽ വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും അധ്യാപകരും പങ്കെടുത്തു.

error: Content is protected !!