Month: October 2024
-

ആരാധകര്‍ക്കായി ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ഒരുക്കി ധോണി ആപ്പ്
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്ക് പ്ലാറ്റ്ഫോം പ്രവേശനവും എക്‌സ്‌ക്ലൂസീവ് ഫീച്ചേഴ്സും സൗജന്യം കൊച്ചി: ക്രിക്കറ്റ് താരം ധോണിയുടെ ആരാധകര്‍ക്ക് അവിസ്മരണീയ സമ്മാനമായി ധോണി ആപ്പ് ഒരുക്കി സിംഗിള്‍ ഐഡി(singl-e.id). ധോണിയുടെ എക്‌സ്‌ക്ലൂസീവ് വിഡിയോകളും ചിത്രങ്ങളും കാണുവാനും സംവദിക്കാനുമുള്ള അവസരമാണ് ധോണി ആപ്പിലൂടെ സജ്ജമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഒരിടത്തും ലഭിക്കാത്ത ചിത്രങ്ങളും വിഡിയോകളുമാണ് ആരാധകര്‍ക്ക് ഇവിടെ കാണുവാന്‍ സാധിക്കുക. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം പോലെ പ്രവര്‍ത്തിക്കുന്ന ആപ്പില്‍, തന്റെ ജീവിതത്തില്‍ ഒപ്പിയെടുത്ത എക്സ്‌ക്ലൂസീവ് ചിത്രങ്ങളും…
-

സിനിമാ സെറ്റുകളിലെ ലഹരി: നിർദേശം നൽകി കോടതി
സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് . പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകി ഹൈക്കോടതി.ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി അറിയിച്ചു. ഹേമ കമ്മിറ്റിയിലെ കണ്ടെത്തലുകളിൽ നടപടികളുമായി മുന്നോട്ടു പോകാം. പരാതികളിൽ മതിയായ തെളിവുകൾ ലഭിച്ചാൽ കേസെടുക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു. അതേസമയം സമ്പൂര്‍ണ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിശോധിച്ചു. ഹേമ കമ്മിറ്റിക്ക് മുന്നിലെ മൊഴികളില്‍ പലതും ക്രിമിനല്‍ കേസെടുക്കാവുന്നവയാണ്. പരാതിക്കാരുടെയും അതിജീവിതരുടെയും പേര് പുറത്തുവിടരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. എഫ്‌ഐആര്‍ ഉള്‍പ്പടെയുള്ള രേഖകളില്‍ നിന്ന്…
-

രഞ്ജി ട്രോഫി കേരളത്തിന് തകർപ്പൻ വിജയം
രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തകർപ്പൻ വിജയം. തിരുവനന്തപുരം നടന്ന മത്സരത്തിന്റെ അവസാന ദിവസം 158 എന്ന വിജയലക്ഷ്യം പിന്തുടർന്ന കേരളം 8 വിക്കറ്റ് വിജയമാണ് നേടിയത്. ഇന്ന് രോഹൻ എസ് കുന്നുമ്മലിനൊപ്പം ഓപ്പണ്‍ ചെയ്യാൻ തീരുമാനിച്ച ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തീരുമാനം നിർണായകമായി. സച്ചിൻ ബേബി 114 പന്തില്‍ 56 റണ്‍സുമായി ടോപ് സ്കോറർ ആയി. രോഹൻ എസ് കുന്നുമ്മല്‍ 36 പന്തില്‍ നിന്ന് 48 റണ്‍സ് അടിച്ച് കേരളത്തിന് മികച്ച തുടക്കമാണ്…
-

കേരളത്തിലെ എ പ്ലസുകള്‍ പൊള്ളത്തരം: പ്രൊഫ. കാനാ സുരേശന്‍
കോഴിക്കോട്: കേരളത്തിലെ ഫുള്‍ എ പ്ലസുകള്‍ പൊള്ളത്തരമാണെന്ന് ശാസ്ത്രജ്ഞനും ഇന്ത്യന്‍ നാഷണല്‍ അക്കാഡമി ഫെലോയുമായ പ്രൊഫ. കാനാ സുരേശന്‍. എസന്‍സ് ഗ്ലോബല്‍ കോഴിക്കോട് സ്വപ്‌ന നഗരിയിലെ കലിക്കറ്റ് ട്രേഡ് സെന്ററില്‍ നടത്തിയ ലിറ്റ്മസ്24 സ്വതന്ത്രചിന്താ സമ്മേളനത്തില്‍ പ്രസന്റേഷന്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. അടുത്ത കാലങ്ങളിൽ വരെ മാർക്കടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന ഇന്ത്യയിലെ പ്രമുഖ യൂനിവേഴ്‌സിറ്റികളില്‍ കേരള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിരുന്നു. കേരളത്തിലെ അമിതമായ മാർക്ക് നൽകുക വഴി ഡൽഹി യൂണിവേഴ്സിറ്റി പോലുള്ള നാഷണൽ യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ച…
-

ജവഹർ ബാലഭവനിൽ വിദ്യാരംഭം
കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ വിദ്യാരംഭം നടന്നു. ബാലഭവൻ ചെയർമാൻ വി.കെ പ്രശാന്ത് എംഎൽഎയും ബാലസാഹിത്യകാരി ഡോ. രാധിക സി നായരും കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ചു. സംഗീതം, നൃത്തം, ചിത്രരചന, എയ്റോ മോഡലിങ് തുടങ്ങിയ വിഷയങ്ങളിലും വിദ്യാരംഭം നടന്നു. ബാലഭവൻ എക്സിക്യൂട്ടീവ് ഓഫീസർ കെ.കെ രാജൻ, പ്രിൻസിപ്പാൾ ഇൻ ചാർജ് നിർമ്മല കുമാരി വി.കെ, ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത്, ബാലഭവൻ ജീവനക്കാർ, വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവരും പങ്കെടുത്തു.
-

മദ്റസകൾ നിർത്തലാക്കാനുള്ള നിർദേശം വംശഹത്യാ പദ്ധതി : റസാഖ് പാലേരി
തിരുവനന്തപുരം : മദ്റസകൾക്കുള്ള ധനസഹായം നിർത്തലാക്കാനും മദ്റസകൾ അടച്ചു പൂട്ടാനുമുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം സംഘ്പരിവാറിന്റെ മുസ്‌ലിം വംശഹത്യ പദ്ധതിയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. മദ്റസകൾ വിദ്യാഭ്യാസ അവകാശ നിയമത്തിനു എതിരായാണ് പ്രവർത്തിക്കുന്നതെന്നും മദ്റസകളിലെ വിദ്യാഭ്യാസരീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുവെന്നുമുള്ള കമ്മീഷന്റെ നിരീക്ഷണം വസ്തുനിഷ്ഠമോ യുക്തിസഹമോ അല്ല. മുസ്‌ലിം സമൂഹത്തിന്റെ ആരാധനാലയങ്ങളും വസ്ത്ര – ഭക്ഷണ സംസ്കാരവും വഖ്ഫ് സ്വത്തുക്കൾ ഉൾപ്പെടെയുള്ള ആസ്തികളും മതപരമായ അസ്തിത്വവും ഉന്നം വെച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന…
-

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഇന്നും നാളെയും വയനാട്ടിൽ പര്യടനം നടത്തും
തിരുവനന്തപുരം : വയനാട്ടിലെ ദുരിത ബാധിതരുമായി കൂടിക്കാഴ്ച നടത്തുന്നതിന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഇന്നും നാളെയും വയനാട്ടിൽ പര്യടനം നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് പറഞ്ഞു. പുനരധിവാസ പദ്ധതികൾ വൈകുന്ന പശ്ചാത്തലത്തിൽ പുനരധിവാസ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുന്നതിനുമാണ് പര്യടനം നടത്തുന്നത് . ജനങ്ങളിൽനിന്ന് ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് ആവശ്യമായ ഇടപെടൽ പാർട്ടി നടത്തും. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിട്ട്…
-

സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം : നിപ്മർ വിദ്യാർത്ഥി ചാരുദത്തിന് എ ഗ്രേഡ്
ഇരിങ്ങാലക്കുട: .കണ്ണൂരിൽ വച്ചു നടന്ന 25 മത് സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ നിപ്മർ ഓട്ടീസം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥിയായ ചാരുദത്ത് എസ് പിള്ളയ്ക്ക് ലളിതഗാനത്തിന് ‘എ ‘ ഗ്രേഡ് ലഭിച്ചു . നിപ്മറിലെ മ്യൂസിക്ക് ടീച്ചറായ സുധ ടീച്ചറുടെ നേതൃത്ത്വത്തിലാണ് ചാരുദത്ത് മ്യൂസിക്ക് അഭ്യസിച്ച് വരുന്നത്. കൊടുങ്ങല്ലൂർ സ്വദേശിയായ സനിൽകുമാറിന്റെയും സുചിതയുടെയും മകനാണ് ചാരുദത്ത്. നിപ്മറിലെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ എഡ്യൂക്കേഷൻ, തെറാപ്പി എന്നിവയ്ക്ക് പുറമെ അഭിരുചിയ്ക്കനുസരിച്ച് പാട്ട്, നൃത്തം, സ്കേറ്റിങ്ങ് എന്നിവ അഭ്യസിക്കുന്നതിനുള്ള സൗകര്യവും…
Latest News
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

You May Have Missed














