Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ഭീമാ ബാല സാഹിത്യ അവാര്‍ഡ്‌ ഹാഫീസ്‌ മുഹമ്മദിന്‌

ശ്രീ എന്‍. പി. ഹാഫിസ്‌ മുഹമ്മദ്‌ രചിച്ച അഭിയബു എന്ന കൃതി ഈ വര്‍ഷത്തെ ഭീമ ബാല സാഹത്യ അവാര്‍ഡിന്‌ അര്‍ഹമായി. 70000 രൂപയും ശിലുവുമടങ്ങുന്ന അവാര്‍ഡ്‌ ഈ മാസം 27 നു കോഴിക്കോട്‌ അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ശ്രീ എം. കെ. രാഘവന്‍ എം പി. സമ്മാനിക്കും. കോഴിക്കോട്‌ മേയര്‍ ശ്രീമതി ബീന ഫിലിപ്പ്‌ മുഖ്യാതിഥിയായിരിക്കും.

കുട്ടികളുടെ രചനയ്ക്കുള്ള സ്വാതി കിരണ്‍ അവാര്‍ഡിന്‌ മന്‍മേഘ്‌ ഭചിച്ച ദിനോസര്‍ ബോയ്‌ എന്ന കൃതി അര്‍ഹമായി, 10000 രൂപയാണ്‌ അവാര്‍ഡ്‌ തുക. ബാലസാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രത്യേക ജൂറി പുരസ്കാരം ഡോ എഴുമറ്റൂര്‍ രാജരാജ വര്‍മ്മയ്ക്കും നല്‍കും. കെ. ജയകുമാര്‍ അധ്യക്ഷനും ശ്രീ ആലംകോട്‌ ലീലാ കൃഷ്ണന്‍, ഡോ സിപ്പി പള്ളിപ്പുറം ഡോ. മിനി പ്രസാദ്‌ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ്‌ അവാര്‍ഡ്‌ ജേതാക്കളെ തെരഞ്ഞെടുത്തത്‌.

ഭീമ ബാല സാഹിത്യ അവാര്‍ഡ്‌ സമിതി സെക്രട്ടറി രവി പാലത്തുങ്കൽ, ജൂറി ചെയര്‍മാന്‍ കെ. ജയകുമാര്‍.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!