Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Category: SPORTS

  • റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ
    , ,

    റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ

    നേപ്പാളിൽ നടന്ന രാജ്യാന്തര റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം. മിനി ബോയ്‌സ് വിഭാഗത്തിലാണ് അർജുൻ എസ്. നായർ, ആർ. അനന്ത പത്മനാഭൻ ഹൃഷീകേശ് അനീഷ് (മൂവരും ഹരിപ്പാട് അമൃത വിദ്യാലയം), ഏബൻ സാം മാത്യു (മാവേലിക്കര ഇൻഫൻ്റ് ജീസസ് സ്‌കൂൾ), ശ്രീഹൻ എ. നായർ (തിരുവനന്തപുരം പേയാട് കാർമൽ സ്കൂൾ), എന്നിവരുൾപ്പെട്ട ടീം നേട്ടം കൊയ്തത്. ബിജു കെ. നായരുടെ കീഴിലായിരുന്നു ടീമിൻ്റെ പരിശീലനം. ഇന്ത്യ,…

    Continue Reading

  • ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്
    , , ,

    ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

    തിരുവനന്തപുരം – കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു കൊച്ചിയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ട്രിവാൺഡ്രം റോയൽസ് 20 ഓവറിൽ 97 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി 12ആം ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. മൊഹമ്മദ് ആഷിഖാണ് കളിയിലെ താരം. തുടക്കത്തിൽ സ്വയം  വരുത്തിയ പിഴവുകളാണ് മല്സരത്തിൽ ട്രിവാൺഡ്രം റോയൽസിന് തിരിച്ചടിയായത്. അതിൽ നിന്നും കരകയറാൻ പിന്നീടവർക്കായില്ല. വിലപ്പെട്ട…

    Continue Reading

  • സഞ്ജു സാംസൺ ഏഷ്യാകപ്പ് ടീമിൽ
    , , , , ,

    സഞ്ജു സാംസൺ ഏഷ്യാകപ്പ് ടീമിൽ

    ന്യൂഡൽഹി: ഏഷ്യാ കപ്പ് ട്വന്‍റി 20 ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവാണ് ക്യാപ്റ്റൻ. ടെസ്റ്റ് ടീം നായകൻ ശുഭ്മാന്‌‍ ​ഗിൽ വൈസ് ക്യാപ്റ്റനായി ട്വന്റി 20 ടീമിൽ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസൺ പ്രധാന വിക്കറ്റ് കീപ്പറാകും. ജസ്പ്രീത് ബുമ്രയും മടങ്ങി എത്തിയപ്പോൾ ശ്രേയസ് അയ്യർക്ക് ടീമിൽ ഇടം നേടാനായില്ല. ജിതേഷ് ശര്‍മയും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. 15 അംഗ ടീമിനെയാണ് അജിത്‌ അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. ടീം: സൂര്യകുമാർ…

    Continue Reading

  • കരുത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രതീകമായി നീല; കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ജേഴ്സിയും വെബ്സൈറ്റും പ്രകാശനം ചെയ്തു
    , , , ,

    കരുത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രതീകമായി നീല; കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ജേഴ്സിയും വെബ്സൈറ്റും പ്രകാശനം ചെയ്തു

    തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് (KCL) ആവേശം പകർന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീം ഔദ്യോഗിക ജേഴ്സിയും വെബ്സൈറ്റും പ്രകാശനം ചെയ്തു. കരുത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി നീല നിറത്തിലുള്ള ജേഴ്സി തലസ്ഥാനത്ത് നടന്ന ചടങ്ങിൽ ടീം ഉടമ സുഭാഷ് മാനുവൽ, ക്യാപ്റ്റൻ സാലി സാംസൺ, വൈസ് ക്യാപ്റ്റൻ സഞ്ജു സാംസൺ, ഹെഡ് കോച്ച് റൈഫി വിൻസന്റ് ഗോമസ്, കോച്ചിങ് ഡയറക്ടർ സി.എം ദീപക് എന്നിവർ ചേർന്ന് പുറത്തിറക്കി. ടീമിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം ഇന്ത്യൻ ക്രിക്കറ്റ് താരം…

    Continue Reading

  • കെസിഎല്‍ ആവേശത്തില്‍ തലസ്ഥാനം; ട്രോഫി ടൂറിന് ഉജ്ജ്വല സ്വീകരണം
    , , ,

    കെസിഎല്‍ ആവേശത്തില്‍ തലസ്ഥാനം; ട്രോഫി ടൂറിന് ഉജ്ജ്വല സ്വീകരണം

    തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) രണ്ടാം സീസണിന് മുന്നോടിയായുള്ള ട്രോഫി ടൂറിന് തലസ്ഥാന നഗരിയില്‍ ഉജ്ജ്വല സ്വീകരണം. ക്രിക്കറ്റിന്റെ ആരവമുയര്‍ത്തി ജില്ലയിലെത്തിയ പര്യടനത്തിന് കായിക പ്രേമികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. പ്രാദേശിക ടീമായ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ സാന്നിധ്യം പ്രചാരണ പരിപാടികള്‍ക്ക് കൂടുതല്‍ മിഴിവേകി. ബുധനാഴ്ച രാവിലെ 9.30-ന് കവടിയാര്‍ കൊട്ടാരത്തിന് മുന്നില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ അനുകുമാരി, തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യ വര്‍മ്മ എന്നിവര്‍ ചേര്‍ന്ന് വാഹന പ്രചരണ ജാഥ…

    Continue Reading

  • യുവത്വവും പരിചയസമ്പത്തും ഒരുമിക്കുന്ന ടീമുമായി തൃശൂര്‍ ടൈറ്റന്‍സ്
    , , , , ,

    യുവത്വവും പരിചയസമ്പത്തും ഒരുമിക്കുന്ന ടീമുമായി തൃശൂര്‍ ടൈറ്റന്‍സ്

    കൂടുതല്‍ കരുത്തോടെ രണ്ടാം സീസണായുള്ള തയ്യാറെടുപ്പിലാണ് തൃശൂര്‍ ടൈറ്റന്‍സ്. കേരള താരവും  രഞ്ജി ട്രോഫി മുന്‍ ടീം ക്യാപ്റ്റനുമായിരുന്ന സിജോമോന്‍ ജോസഫിന് കീഴിലാണ് തൃശൂര്‍ ടൈറ്റന്‍സ് ഈ സീസണില്‍ ഇറങ്ങുക.മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 താരം കൂടിയാണ് സിജോ.ഓഫ് സ്പിന്നറും മധ്യനിര ബാറ്ററുമായ അക്ഷയ് മനോഹറാണ് വൈസ് ക്യാപ്റ്റന്‍. കഴിഞ്ഞ സീസണെ അപേക്ഷിച്ച് കൂടുതല്‍ വൈവിധ്യമുള്ളൊരു ബാറ്റിങ് നിരയാണ് ഇത്തവണ തൃശൂരിന്റേത്. കഴിഞ്ഞ തവണത്തെ ടോപ് സ്‌കോററായ വിഷ്ണു വിനോദിന്റെ അഭാവം, ഇതിലൂടെ മറികടക്കാന്‍ കഴിയുമെന്നാണ് ടീമിന്റെ…

    Continue Reading

  • കബഡി ചാമ്പ്യൻഷിപ്പിന് തുടക്കമായി
    , , , , ,

    കബഡി ചാമ്പ്യൻഷിപ്പിന് തുടക്കമായി

    തിരുവനന്തപുരം: സി ബി എസ് ഇ ക്ളസ്റ്റർ ഇലവൻ കബഡി ചാമ്പ്യൻഷിപ്പിന് തുടക്കമായി. സി ബി എസ് ഇ ക്ക് വേണ്ടി തിരുവനന്തപുരം ജില്ല ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങൾ മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ മണക്കാട് പ്രവർത്തിക്കുന്ന ദി ഓക്സ്ഫോർഡ് സ്കൂളിലാണ് സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റോടെ ആരംഭിച്ച ചാംപ്യൻഷിപ്പിന്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ അസറുദ്ദീൻ ഗോളണ്ടാജ് നിർവഹിച്ചു. സി ബി എസ് ഇ ഓബ്സെർവർ സൗമ്യ , അക്കാദമിക് കോർഡിനേറ്റർ സുജിത് തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ…

    Continue Reading

  • കെസിഎൽ പൂരത്തിന് ഇനി 19 നാൾ; ട്രോഫി ടൂര്‍ വാഹനത്തിന് കൊച്ചിയിൽ വൻ സ്വീകരണം
    , , , ,

    കെസിഎൽ പൂരത്തിന് ഇനി 19 നാൾ; ട്രോഫി ടൂര്‍ വാഹനത്തിന് കൊച്ചിയിൽ വൻ സ്വീകരണം

    കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ ആവേശത്തിൽ കൊച്ചി. രണ്ടാം സീസണിന് മുന്നോടിയായുള്ള ട്രോഫി ടൂര്‍ വാഹന പര്യടനം  ജില്ലയില്‍ പ്രവേശിച്ചു. ഉഷ്മള വരവേല്‍പ്പാണ് ജില്ലയിലെ കായിക പ്രേമികളും വിദ്യാര്‍ത്ഥികളും പൊതു സമൂഹവും ആദ്യ ദിനം നല്‍കിയത്. കെസിഎയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന ട്രോഫി ടൂര്‍ വാഹനം  ജില്ലയില്‍ പര്യടനം തുടരുകയാണ്. ഇതിലൂടെ കൊച്ചിയിലെ  നഗര-ഗ്രാമ മേഖലകളില്‍ ക്രിക്കറ്റിന്റെ ആവേശം അലയടിക്കും. കൊച്ചിയുടെ സ്വന്തം ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്സും പ്രചാരണ പരിപാടികളുടെ ഭാഗമാണ്.…

    Continue Reading

  • അഖിലേന്ത്യാ സൈനിക സ്കൂൾ ഹോക്കി ടൂർണമെന്റ് ചാമ്പ്യൻഷിപ്പ് ട്രോഫി  കഴക്കൂട്ടം  സൈനിക സ്കൂൾ കരസ്ഥമാക്കി
    , , , ,

    അഖിലേന്ത്യാ സൈനിക സ്കൂൾ ഹോക്കി ടൂർണമെന്റ് ചാമ്പ്യൻഷിപ്പ് ട്രോഫി  കഴക്കൂട്ടം  സൈനിക സ്കൂൾ കരസ്ഥമാക്കി

    1961 ൽ സ്ഥാപിതമായതിനുശേഷം കഴക്കൂട്ടം സൈനിക സ്കൂൾ   ആദ്യമായി  അഖിലേന്ത്യാ സൈനിക സ്കൂൾ ഹോക്കി ടൂർണമെൻ്റിൽ കിരീടം സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചു. കഴക്കൂട്ടം സൈനിക  സ്കൂളിന്റെ കായിക ചരിത്രത്തിലെ ഒരു മഹത്തായ അധ്യായം അടയാളപ്പെടുത്തലാണ് ഈ കിരീട നേട്ടം. ജൂലൈ 22 മുതൽ 30 വരെ അമരാവതി നഗർ സൈനിക സ്കൂൾ  ആതിഥേയത്വം വഹിച്ച ദേശീയതല അണ്ടർ-17 ടൂർണമെന്റിൽ രാജ്യത്തുടനീളമുള്ള ഇൻട്രാ ഗ്രൂപ്പ് മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട മികച്ച ടീമുകൾക്കിടയിൽ കടുത്ത മത്സരം നടന്നു.  ഫൈനലിൽ സൈനിക സ്കൂൾ…

    Continue Reading

  • കെസിഎല്ലിൽ കണ്ണൂരിൻ്റെ അഭിമാനമായി സൽമാൻ നിസാറും അക്ഷയ് ചന്ദ്രനും അടക്കമുള്ള താരങ്ങൾ
    , ,

    കെസിഎല്ലിൽ കണ്ണൂരിൻ്റെ അഭിമാനമായി സൽമാൻ നിസാറും അക്ഷയ് ചന്ദ്രനും അടക്കമുള്ള താരങ്ങൾ

    കേരള ക്രിക്കറ്റിൻ്റെ ഈറ്റില്ലമായ കണ്ണൂരിൽ നിന്ന് ഇത്തവണയും കെസിഎല്ലിലേക്ക് ഒട്ടേറെ താരങ്ങളുണ്ട്. സൽമാൻ നിസാറിനെയും അക്ഷയ് ചന്ദ്രനെയും ടീമുകൾ നിലനിർത്തിയപ്പോൾ വരുൺ നായനാരെ തൃശൂർ ലേലത്തിലൂടെ തിരികെപ്പിടിക്കുകയായിരുന്നു. ശ്രീരൂപ് എം പി, മൊഹമ്മദ് നാസിൽ, അർജുൻ നമ്പ്യാർ എന്നിവരാണ് രണ്ടാം സീസണിൽ കണ്ണൂരിൽ നിന്ന് കെസിഎല്ലിലേക്ക് ഉള്ളത്. പോയ വർഷം കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ ഫൈനലിൽ എത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച താരമായിരുന്നു സൽമാൻ നിസാർ. 12 മല്സരങ്ങളിൽ നിന്ന് 455 റൺസുമായി സീസണിലെ ടീമിൻ്റെ ടോപ്…

    Continue Reading

error: Content is protected !!