Author: News Desk
-

അക്ഷയകേന്ദ്രങ്ങൾ പ്രതിസന്ധിയിൽ
വർഷങ്ങളായി പുതുക്കാത്ത സേവന നിരക്ക് പുതുക്കി നിശ്ചയിക്കാനും ഓൺലൈൻ രംഗത്തെ വ്യാജ സേവന കേന്ദ്രങ്ങളുടെ പ്രവർത്തനം തടയുവാനും, മറ്റു സർക്കാർ വകുപ്പുകൾ അക്ഷയുടെ സേവനങ്ങളെ മറ്റു ഏജൻസികൾക്ക് നല്കുന്നത് നിർത്തലാക്കണമെന്നും യാതൊരുവിധ സർക്കാർ സാമ്പത്തിക സഹായവുമില്ലാതെ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങൾക്ക് ഓണറേറിയം അനുവദിക്കണമെന്നും എല്ലാ സർക്കാർ വകുപ്പുകളുടെയും സേവനങ്ങൾ പ്രത്യേക ലോഗിൻ അക്ഷയ്ക്ക് നല്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടുന്നു. കഴിഞ്ഞ 20 വർഷത്തിനിടയിൽ ഒരിക്കൽ മാത്രമാണ് റേറ്റ് പരീഷ്കരണം നടത്തിയിട്ടുള്ളത്. അതു തന്നെ അഞ്ചു വർഷം കഴിഞ്ഞിരിക്കയാണ്. രണ്ടുവർഷത്തിലൊരിക്കൽ…
-

യജമാന്‍ അയ്യന്‍കാളിയെക്കുറിച്ചുള്ള ഹൈക്കോടതി പരാമര്‍ശം സ്വാഗതാര്‍ഹം: അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി
യജമാന്‍ അയ്യന്‍കാളിയെ ജാതിനേതാവായി ചിത്രീകരിക്കരുതെന്നും അദ്ദേഹത്തെ ജാതിമതങ്ങള്‍ക്കതീതമായി കേരളത്തിന്റെ സാമൂഹ്യ പരിഷ്‌കര്‍ത്താവായി കണക്കാക്കണമെന്നുമുള്ള ഹൈക്കോടതിയുടെ പരാമര്‍ശത്തെ സ്വാഗതം ചെയ്യുന്നതായി അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര പറഞ്ഞു. യജമാന്‍ അയ്യന്‍കാളിയെ ജാതിയുടെ കോളത്തില്‍ എഴുതി ചേര്‍ത്ത് നവോഥാനത്തെ ഹൈജാക്ക് ചെയ്യുന്ന ജാതിസംഘടനകള്‍ക്ക് കനത്ത തിരിച്ചടിയാണ് ഹൈക്കടതിയുടെ ഈ അഭിപ്രായം. ഡി എച്ച് ആര്‍ എം എന്ന പ്രസ്ഥാനം ഈ അവസരത്തിലാണ് പ്രസക്തമാവുന്നത്. യജമാന്‍ അയ്യന്‍കാളി സ്വപ്നം കണ്ടതുപോലെ ജാതിക്കതീതമായി സമരരഹിതരായി…
-

ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക
നാല് ഗഡു ഡി എ കുടിശ്ശിക ( 11 % ) അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, മെഡിസെപ് പദ്ധതിയിലെ പോരായ്മകൾ പരിഹരിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു. മുൻ മന്ത്രി എൻ. ശക്തൻ നാടാർ, കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ: ജി. സുബോധനൻ, പ്രതാപചന്ദ്രൻ, അഡ്വ: എം. വിൻസെന്റ്…
-

ഡിജിറ്റൽ സർവേ പൂർത്തിയാവുന്നതോടെ ഭൂരേഖകൾ വിരൽത്തുമ്പിൽ: മന്ത്രി കെ രാജന്‍
ഡിജിറ്റൽ സർവേക്ക് മുന്നോടിയായുള്ള സർവേ സഭകൾക്ക് തുടക്കം നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ഡിജിറ്റല്‍ സര്‍വേയ്ക്ക് മുന്നോടിയായി ജനകീയ പങ്കാളിത്തവും പരാതിപരിഹാരവും ഉറപ്പാക്കാൻ വാർഡ് തലത്തിൽ രൂപീകരിക്കുന്ന സര്‍വേ സഭകൾക്ക് തുടക്കമായി. ഗ്രാമസഭകൾക്ക് സമാനമായി ചേരുന്ന സർവേ സഭകളുടെ സംസ്ഥാനതല ഉദ്ഘാടനം മംഗലപുരം പഞ്ചായത്തിലെ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവഹിച്ചു. റവന്യു മന്ത്രി കെ. രാജന്‍ അധ്യക്ഷനായി. ഡിജിറ്റൽ സർവേ ഭൂവുടമകൾക്ക് വലിയ അനുഗ്രഹമാകുമെന്ന് എം.ബി രാജേഷ് പറഞ്ഞു.…
-

‘സിനിമാ ടാക്കീസ്; മേലഴിയം ടു മജീദ് മജീദി’ പ്രകാശനം ചെയ്തു
‘സിനിമാ ടാക്കീസ്; മേലഴിയം ടു മജീദ് മജീദി‘ ഒക്ടോബർ 9ന് നടനും, തിരക്കഥാകൃത്തുമായ മുരളി ഗോപിയും എഴുത്തുകാരനും, പത്രപ്രവര്‍ത്തകനുമായ ഇന്ദു ഗോപനും ചേര്‍ന്ന് തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. പത്രപ്രവര്‍ത്തകനായ മുരളീകൃഷ്ണനാണ് പുസ്തകത്തിന്റെ രചയിതാവ്. സിനിമയും ജീവിതവും ഇടകലർന്നുവരുന്ന ആത്മകഥാ കഥനമാണ് സിനിമാ ടാക്കീസ്. ദൂരദർശൻ, വീസിആർ കാലം തൊട്ടുള്ള മലയാളിയുടെ കാഴ്ചശീലം കൂടി ഇതിൽ കടന്നുവരുന്നു. മാതൃഭൂമി ഓൺലൈനിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചപ്പോൾ വായനക്കാരിൽ നിന്ന് ലഭിച്ച പിന്തുണയാണ് സിനിമാ ടാക്കീസിനെ പുസ്തകരൂപത്തിലേക്ക്…
-

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ലിനാക്ക് പ്രവര്‍ത്തനസജ്ജം
നൂതന കാന്‍സര്‍ ചികിത്സയ്ക്ക് 18.5 കോടിയുടെ ലീനിയര്‍ ആക്‌സിലറേറ്റര്‍ തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതിയ ലീനിയര്‍ ആക്‌സിലറേറ്റര്‍ മെഷീന്‍ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആധുനിക കാന്‍സര്‍ ചികിത്സ ലഭ്യമാക്കുന്ന 18.5 കോടി രൂപയുടെ ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലറേറ്റര്‍ മെഷീനാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് കമ്പ്യൂട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാനിംഗ് സിസ്റ്റവും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. ട്രയല്‍ റണ്‍ നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ രണ്ട് ലക്ഷത്തിലധികം ചെലവുവരുന്ന ചികിത്സാ സംവിധാനമാണ് മെഡിക്കല്‍…
You May Have Missed


















