വനിതാ സംരംഭകത്വ വികസന പരിശീലനം

സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി വ്യവസായ-വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്‌മെന്റ് (KIED), 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 06 മുതല്‍ 17 വരെ എറണാകുളം കളമശ്ശേരിയില്‍ ഉള്ള കീഡ് ക്യാമ്പസ്സില്‍ വെച്ചാണു പരിശീലനം. ബിസിനസ്സ് ആശയങ്ങള്‍, ബ്രാന്‍ഡിംഗ് & പ്രമോഷന്‍ സര്‍ക്കാര്‍ സ്‌കീമുകള്‍, ബാങ്കുകളില്‍ നിന്നുള്ള ബിസിനസ്സ് ലോണുകള്‍, എച് ആര്‍ മാനേജ്‌മെന്റ്, കമ്പനി രജിസ്‌ട്രേഷന്‍, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി എസ് റ്റി ഉള്‍പ്പെടെ 5900/ രൂപയും താമസം ഇല്ലാതെ 2421/ രൂപയുമാണ് പരിശീലനത്തിന്റെ ഫിസ്. താല്പര്യമുള്ളവര്‍ കീഡിന്റെ വെബ്‌സൈറ്റ് ആയ www.kied.info ല്‍ ഫെബ്രുവരി 05 മുന്‍പായി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 2550322/7012376994/9605542061.

error: Content is protected !!