തിരുവനന്തപുരം : പട്ടം ഗവ.മോഡൽ ഗേർസ് ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ചേർന്ന് അവതരിപ്പിച്ച ലഘുനാടകം ” അധികമായാൽ അമൃതും വിഷം ” ശ്രദ്ധേയമായി. ഇന്നലെ നടന്ന സ്കൂൾ വാർഷികത്തിലാണ് നാടകം അവതരിപ്പിച്ചത്. എന്തു ചെയ്തും പണം ഉണ്ടാക്കണമെന്ന ചിന്ത മാറാതെ ജനം നന്നാവില്ല എന്നും പരിശ്രമിച്ചാൽ അതിന്റെ ഫലം കിട്ടും എന്നുമുള്ള സന്ദേശമാണ് നാടകത്തിലൂടെ അവതരിപ്പിച്ചത്. രാജീവ് വെഞ്ഞാറമ്മൂട് രചനയും സംവിധാനവും നിർവ്വഹിച്ച നാടകത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ. ലൈലാസ്, കവി കുന്നത്തൂർ ജെ പ്രകാശ്, ഗായിക കെ.സി. രമ, എന്നിവരോടൊപ്പം പി എസ് തുളസിദാസ് , കേശവൻ കുട്ടി, പ്രദീപ്, കവിത, ബീന, പുഷ്പചിത്ര എന്നീ അധ്യാപകരും രക്ഷിതാവ് വി. വിനയൻ , വിദ്യാർത്ഥിനി കുമാരി നിളയും കഥാപാത്രങ്ങളായി. മന്ത്രി എം.ബി രാജേഷ് വാർഷികാഘോഷ പരിപാടി ഉത്ഘാടനം ചെയ്തു. വി. കെ പ്രശാന്ത് MLA അധ്യക്ഷനായി. സിനിമാ താരങ്ങളായ കിഷോർ കുമാർ , ബിജു കലാവേദി എന്നിവർ അതിഥികളായി.