16,000-ത്തിലധികം ശസ്ത്രക്രിയകൾ നടത്തിയ ഹൃദ്രോഗ വിദഗ്ധൻ മരിച്ചു

16,000-ത്തിലധികം ശസ്ത്രക്രിയകൾ നടത്തിയ ഹൃദ്രോഗ വിദഗ്ധൻ ഗൗരവ് ഗാന്ധി 41-ാം വയസ്സിൽ ഹൃദയാഘാതം മൂലം മരിച്ചു.

ഗാന്ധിനഗറിൽ ഈ ചെറു പ്രായത്തിൽ തന്നെ ഇത്രയും ഫേമസ് ആയ ഒരു ഡോക്ടർ . അദ്ദേഹത്തിന്റെ routine ൽ 12-14 hours വർക്കിംഗ്‌ ചിലപ്പോൾ അതിലും കൂടാം എങ്കിലും കൃത്യമായി gym ൽ പോയിരുന്നു ക്രിക്കറ്റ്‌ കളിക്കുമായിരുന്നു, സ്‌മോക്കിങ് ഇല്ല. രാത്രി 2 മണിക്ക് ഒരു നെഞ്ചു വേദന തോന്നിയിട്ട് അദ്ദേഹം ഹോസ്പിറ്റലിൽ പോയി ECG എടുത്തു നോക്കി. അത് വളരെ നോർമ്മലും ആയിരുന്നപ്പോൾ ചിലപ്പോൾ അസിഡിറ്റി ആകും എന്ന് കരുതി വീട്ടിലേക് പോയതാണ്. 6 മണിക്ക് അദ്ദേഹം ബോധരഹിതനായി കിടക്കുന്ന കണ്ടു wife. ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും അദ്ദേഹത്തിന്റെ ഹൃദയം ഏറെക്കുറെ പ്രവർത്തനം നിലച്ചിരുന്നു. ECG നോർമൽ ആണെങ്കിലും ബ്ലോക്ക്‌ ഇല്ലെങ്കിലും ഹാർട്ട്‌ അറ്റാക്ക് ഉണ്ടാകുവാനുള്ള സാധ്യത ഇപ്പോൾ കൂടുതലായി കാണുന്നു. അതിന്റെ കാരണം ഡോക്ടർസ് പറയുന്നത് ..ക്രമരഹിതമായ ഹൃദയ താളം മൂലം ഹൃദയം നിശ്ചലമാകുകയും അതിന്റെ എല്ലാ പ്രവർത്തനങ്ങളും നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനു കാരണം.ഈ ക്രമരഹിതമായ വൈദ്യുത പ്രേരണകളുടെ ഫലമായി ശരീരത്തിന് ആവശ്യമായ ഓക്സിജൻ അടങ്ങിയ രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് കഴിയില്ല. അപ്പോൾ സ്വഭാവികമായി ബ്രയിനിലേക് ഉള്ള ബ്ലഡ്‌ സഞ്ചാരം കുറയും ശരീരം unconscious ആവുകയും 8 മിനിറ്റിനുള്ളിൽ ശരീരത്തിന്റെ എല്ലാ മെയിൻ ഓർഗൻസിന്റെയും പ്രവർത്തനം നിലയ്ക്കുകയും ചെയ്യും. ചെറുപ്പക്കാരിൽ ഇപ്പോൾ കൂടുതലും ഉണ്ടാകുന്നതും ഇങ്ങനെ ആണ്. Stress കുറയ്ക്കുക, junk ഫുഡ്‌ മാക്സിമം അവോയ്ഡ് ചെയ്യുക, നന്നായി ഉറങ്ങുക.

error: Content is protected !!