ലോക എയ്ഡ്‌സ് ദിനമായ ഇന്ന് എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് സി&എംഡി (ഇന്‍ചാര്‍ജ്) ഡോ. അനിത തമ്പി ചുവന്ന റിബ്ബണ്‍ മരത്തില്‍ കെട്ടിയും, ചുവന്ന ബലൂണുകള്‍ പറത്തി വിട്ടും എച്ച്എല്‍എല്ലിന്റെ ലോക എയ്ഡ്‌സ് ദിനാചരണം ഉദ്ഘാടനം ചെയ്തു.
പേരൂര്‍ക്കട ഫാക്ടറിയില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ വൈസ്പ്രസിഡന്റ് (ടെക്‌നിക്കല്‍ & ഓപ്പേറഷന്‍സ്) കുട്ടപ്പന്‍ പിള്ള, പേരൂര്‍ക്കട ഫാക്ടറി യൂണിറ്റ് ഹെഡ് എല്‍.ജി സ്മിത, മറ്റുദ്യോഗസ്ഥരും യൂണിയന്‍ പ്രതിനിധികളും പങ്കെടുത്തു.
ലോക എയ്ഡ്‌സ് ദിനത്തിന് മുന്നോടിയായി തിരുവനന്തപുരത്തെ പേരൂര്‍ക്കട, ആക്കുളം ഫാക്ടറികളിലും, കൊച്ചി ഐരാപുരം ഫാക്ടറികളിലും കര്‍ണാടകയിലെ കനഗല ഫാക്ടറിയിലും ‘ശരിയായ പാത തിരഞ്ഞെടുക്കുക, എന്റെ ആരോഗ്യം എന്റെ അവകാശം‘ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.
58 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ എച്ച്എല്‍എല്‍ 5290 കോടിയോളം കോണ്ടമാണ് നാളിതുവരെ നിര്‍മ്മിച്ചത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഉള്ള കോണ്ടം ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ ബ്ലഡ് ബാഗുകള്‍ ഉള്‍പ്പെടെ എയ്ഡ്‌സ് പ്രതിരോധവുമായി ബന്ധപ്പെട്ട ഒട്ടേറെ ഉത്പ്പന്നങ്ങള്‍ എച്ച്എല്‍എല്‍ പുറത്തിറക്കുന്നുണ്ട്. എയ്ഡ്‌സ് ബോധവത്കരണ പരിപാടികള്‍ക്കും സജീവ സാന്നിദ്ധ്യമാണ് എച്ച്എല്‍എല്‍.