സാമൂഹ്യ സേവന രംഗത്തെ മികച്ച വ്യക്തികൾക്ക് പുരസ്കാരം: അപേക്ഷ ക്ഷണിച്ചു

കൊച്ചി: സാമൂഹ്യ സേവന രംഗത്തെ ഏറ്റവും മികച്ച വ്യക്തിയെ റോട്ടറി കൊച്ചിൻ സിറ്റിയും ജയിൻ യൂണിവേഴ്‌സിറ്റിയും സംയുക്തമായി ആദരിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് 25000 രൂപയും പ്രശസ്തിപത്രവും ലഭിക്കും. ഡിസംബർ മൂന്നിന് വല്ലാർപാടം ആൽഫ ഹൊറൈസണിൽ നടക്കുന്ന കരോൾസ് ആൻഡ് കാർണിവൽസിൽ വെച്ച് പുരസ്കാരം വിതരണം ചെയ്യും.അപേക്ഷകർ തങ്ങളുടെ സേവന മേഖലയിലെ പ്രവർത്തനത്തെ കുറിച്ചുള്ള വിവരണവും ഫോട്ടോയും rccochincity@gmail.com എന്ന ഇമെയിൽ വിലാസത്തിൽ നവംബർ 26 ന് മുമ്പ് അയക്കണം. കൂടുതൽ വിവരങ്ങൾക്ക്:+91 73567 99962.

error: Content is protected !!