തിരുവനന്തപുരം ജില്ലയിലെ പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കൾ പതിമൂന്നാമത് ഗഡു ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് ആധാർ സീഡിംഗ്, ഇകെവൈസി, പി.എഫ് എം.എസ് ഡയറക്ട് ബെനെഫിറ്റ് ട്രാൻസ്ഫറിന് ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കുക എന്നിവ ഫെബ്രുവരി 10ന് മുൻപായി പൂർത്തീകരിക്കണം. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവർക്ക്, ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങി, പിഎം കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കളാകാമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.