മികച്ച പ്രസ് ക്ലബിനുള്ള IPCNA പുരസ്കാരം കൊച്ചി ഗോകുലം പാർക്കിൽ നടന്ന ചടങ്ങിൽ മാധ്യമ രംഗത്തെ അതികായനും മുൻ എം.പിയുമായ ഡോ. സെബാസ്റ്റ്യൻ പോളിൽ നിന്ന് തിരുവനന്തപുരം പ്രസ് ക്ലബ് ഭാരവാഹികൾ ഏറ്റുവാങ്ങി. തിരുവനന്തപുരം പ്രസ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് പി ആർ പ്രവീണും സെക്രട്ടറി എം രാധാകൃഷ്ണനും ചടങ്ങിൽ പങ്കെടുത്തു.