സർക്കാർ കള്ള് – ചെത്ത് വ്യവസായ തൊഴിലാളികളോട് കാണിക്കുന്ന വിവേചനപരമായ നടപടിക്കെതിരെയും, വികലമായ മദ്യ നയത്തിനെതിരെ കേരള ടോഡി & അബ്ക്കാരി വർക്കേഴ്‌സ് കോൺഗ്രസ് ( ഐ.എൻ.റ്റി.യൂ.സി.) സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. സ്ഥാന പ്രസിഡന്റ് എൻ.അഴകേശൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആറ്റിങ്ങൽ വി.എസ്.അജിത് കുമാർ, കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. ആറ്റിങ്ങൽ ജി.സുബോധൻ, വൈസ് പ്രസിഡന്റ് തൊടിയൂർ രാമചന്ദ്രൻ, സെക്രട്ടറി വി. ആർ. വിജയൻ എന്നിവരും സംസാരിച്ചു.