തിരുവനന്തപുരം നഗരസഭ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത്
• മേയര്‍ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തില്‍ നിലവിലെ ഭരണസമിതി അധികാരത്തില്‍ വന്നതിനുശേഷം മൂന്ന് വര്‍ഷം കൊണ്ട് ആകെ 5094 ഗുണഭോക്താക്കളെ തിരഞ്ഞെടുത്തു – സംസ്ഥാനതലത്തില്‍ ഒന്നാമത്.
• ഇതുവരെ 13,701 ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത് ആനുകൂല്യം നല്‍കി വരുന്നു – സംസ്ഥാനതലത്തില്‍ ഒന്നാമത്.
• 6,024 ഭവനങ്ങള്‍ ഈ പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ചു – സംസ്ഥാനതലത്തില്‍ ഒന്നാമത്.
എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടുകൂടി സര്‍ക്കാര്‍ കേരളത്തില്‍ 93 നഗരസഭകളിലും ലൈഫ്/പി.എം.എ.വൈ പദ്ധതി നടപ്പിലാക്കിവരികയാണ്. അതിദാരിദ്രം/ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയാണ് ഗുണഭോക്താക്കളായി തിരഞ്ഞെടുക്കുന്നത്. 11-ാം ഡി.പി.ആര്‍-ല്‍ ഉള്‍പ്പെടുത്തി 570 ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയും, ടി ഗുണഭോക്താക്കള്‍ക്ക് ഒന്നാം ഗഡുവിന്റെ വിതരണോദ്ഘാടനം ഭരണസമിതിയുടെ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലാണ് നഗരസഭ മേയര്‍ ഇന്ന് നിര്‍വ്വഹിച്ചത്. വരുന്ന രï് വര്‍ഷത്തിനുള്ളില്‍ 5000 പേര്‍ക്ക് കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ നഗരസഭയുടെ ഭാഗത്ത് നിന്നും ഉïാകുമെന്ന് മേയര്‍ അറിയിച്ചു. പ്രസ്തുത പരിപാടിയില്‍ ഡെപ്യൂട്ടി മേയര്‍, സ്ഥിരം സമിതി അദ്ധ്യക്ഷòാര്‍, ജനപ്രതിനിധികള്‍, നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ പ്രോജക്ട് ഓഫീസര്‍ വിനോദ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച് നന്ദി രേഖപ്പെടുത്തി.