രാമായണമാസത്തിൽ കുട്ടികൾക്കായി വിവിധ കലാമൽസരങ്ങൾ വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ചിരിക്കുന്നു.
ജൂലൈ 21 ഞായർ : ശ്രീരാമായണാലാപമൽസരം
ജൂലൈ 28 ഞായർ : ശ്രീരാമായണ പ്രസംഗമത്സരം
ആഗസ്റ്റ് 4 ഞായർ : ശ്രീരാമായണ ചിത്രരചനാമൽസരം
കലാമൽസരങ്ങളുടെ കൂടുതൽ വിവരങ്ങൾക്ക് 9446244299 ൽ ബന്ധപ്പെടുക.
താൽപ്പര്യമുള്ള കുട്ടികൾക്ക് രാമായണം പാരായണം ചെയ്ത ശബ്ദസന്ദേശം ഞങ്ങൾക്കയച്ചു തന്ന് പങ്കാളികളാകാം. താഴെ കൊടുത്തിരിക്കുന്ന പ്രകാരത്തിൽ Voice Record ചെയ്ത പാരായണം (പരമാവധി 5 മിനിട്ട് ദൈർഘ്യം) ശബ്ദ സന്ദേശമയയ്ക്കണം.
ഞാൻ സ്മിത, വടകര ഗവണ്മെന്റ് ഹൈസ്കൂളിൽ ആറാം സ്റ്റാൻഡേഡിൽ പഠിക്കുന്നു. അച്ഛൻ: പീതാംബരൻ, അമ്മ: രോഹിണി. വടകര മംഗലത്തു കോണത്തു താമസം. തിരുവനന്തപുരത്തെ വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിലെ രാമായണമാസാചരണത്തിൽ പങ്കു കൊള്ളാനായി തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിലെ കാണ്ഡത്തിൽ നിന്ന് ഏതാനും വരികൾ ആലപിക്കുന്നു.
ഈ മാതൃകയിൽ സ്വയം പരിചയപ്പെടുത്തിയതിനുശേഷം അതിൻ്റെ തുടർച്ചയായിത്തന്നെ വാട്സ്ആപ്പിൽ റിക്കാഡുചെയ്ത് 9497678933 എന്ന നമ്പറിലേക്ക് അയയ്ക്കണം.
പങ്കുകൊള്ളുന്നവർക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കും.