ജാതിവിവേചനത്തിനെതിരെയും അനാചാരങ്ങൾക്കെതിരെയും പടനയിച്ച ആത്മീയാചാര്യൻ സ്വാമി ആനന്ദ തീർത്ഥൻ്റെ ജീവിതം അടയാളപ്പെടുത്തുന്ന സന്യാസി ആനന്ദതീർഥൻ : നിഷേധിയുടെ ആത്മശക്തി രാജ്യാന്തര ഹ്രസ്വ ചിത്രമേളയിൽ തിങ്കളാഴ്ച പ്രദർശിപ്പിക്കും .അഭിജിത് നാരായണനും ബിന്ദു സാജനും ചേർന്നൊരുക്കിയ ചിത്രം ശ്രീ തിയേറ്ററിൽ രാവിലെ 11.30 നാണ് പ്രദർശിപ്പിക്കുക.
വടക്കൻ കേരളത്തിലെ നവോത്ഥാന നായകരിൽ പ്രധാനിയായ സ്വാമി ആനന്ദതീർഥൻ്റെ ഐതിഹാസിക ജീവിതത്തിലെ പ്രധാന സംഭവങ്ങളിലൂടെയാണ് ഡോക്യൂമെന്ററി വികസിക്കുന്നത്. തൊട്ടുകൂടായ്മ, അന്ധവിശ്വാസങ്ങൾ എന്നിവയ്ക്കെതിരെ യാതൊരു തത്ത്വസംഹിതയുടെയും പിൻബലമില്ലാതെ
ആനന്ദതീർഥൻ നടത്തിയ പ്രതിഷേധങ്ങളും പ്രഭാഷണങ്ങളും വിവിധ ചരിത്ര ഗ്രന്ഥങ്ങളും അടിസ്ഥാനമാക്കിയാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.