ഇന്ത്യയുടെ 78 ആം സ്വാത്രന്ത്ര്യ ദിനാഘോഷം കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ സമുചിതമായി ആഘോഷിച്ചു. ബാലഭവൻ ചെയർമാൻ വി കെ പ്രശാന്ത് എം എൽ എ കുട്ടികൾക്കൊപ്പം പതാകയുയർത്തി സ്വാത്രന്ത്ര്യ ദിന സന്ദേശം നൽകി. ബാലഭവൻ വിദ്യാർഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ബാലഭവൻ പ്രിൻസിപ്പൽ ഇൻ ചാർജ്ജ് വി കെ നിർമലകുമാരി സ്വാഗതവും എക്സിക്യൂട്ടീവ് ഓഫീസർ ഒ കെ രാജൻ നന്ദിയും പറഞ്ഞു. രക്ഷിതാക്കൾ, ബാലഭവൻ അധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.