ചെമ്പൈ സംഗീതോത്സവം ആഗസ്ററ്‌ 23 മുതൽ സെപ്റ്റബര്‍ 1 വരെ

ടി. എം. കൃഷ്ണയുടെ കച്ചേരി ആഗസ്റ്റ്‌ 28ന്‌

തിരുവനന്തപുരം ശ്രീ ചെമ്പൈ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 30-മത്‌ വാര്‍ഷിക സംഗീതോത്സവവും ചെമ്വൈ വൈദ്യനാഥ ഭാഗവതരുടെ ജന്മദിനാഘോഷവും ആഗസ്റ്റ്‌ 23ന്‌ തുടങ്ങുന്നു. സെപ്റ്റംബര്‍ 1 വരെ നീണ്ടു നിൽക്കുന്ന പത്തു ദിവസത്തെ സംഗീതോത്സവമാണ്‌ സംഘടിപ്പിക്കുന്നത്‌. തിരുവനന്തപുരം ശ്രീവരാഹത്തുള്ള ചെമ്പൈ സംഗീത ട്രസ്റ്റ്‌ ആഡിറ്റോറിയത്തിലാണ് കച്ചേരികള്‍ അരങ്ങേറുന്നത്.

ആഗസ്റ്റ്‌ 23 5.30ന്‌ മനുഷ്യാവകാശ കമ്മീഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. സഞ്ജീവ്‌ പറ്റ്‌ ജോഷി ഐപിഎസ് സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. അഡീഷണൽ ചീഫ്‌ നെക്രട്ടറി ഡോ. കെ. ആര്‍. ജോതിലാല്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന്‌ മാവേലിക്കര അഖിൽ കൃഷ്ണയുടെ നാദസ്വര കച്ചേരി.

ആഗസ്റ്റ്‌ 24ന്‌ കുന്നുക്കുടി ബാലമുരളി കൃഷ്ണയും, ആഗസ്റ്റ്‌ 25ന്‌ അമൃത മുരളിയും കച്ചേരി നടത്തും. ആഗസ്റ്റ്‌ 26ന്‌ നാമസങ്കീര്‍ത്തനം, ആഗസ്റ്റ്‌ 27ന്‌ കൊല്ലം ബാലമുരളി, ആഗസ്റ്റ്‌ 28ന്‌ ടി.എം.കൃഷ്ണ, ആഗസ്റ്റ്‌ 29ന്‌ പ്രിന്‍സ്‌ അശ്വതി തിരുനാൾ രാമവര്‍മ്മ, ആഗസ്റ്റ്‌ 30ന്‌ സ്പൂര്‍ത്തി റാവു എന്നിവരുടെ കച്ചരി. ആഗസ്റ്റ്‌ 31ന്‌ എം. എസ്‌. ഗോപാലകൃഷ്ണന്‍ അനുസ്മരണം, ഡോ. നര്‍മ്മദയുടെ വയലിന്‍ കച്ചേരി. സെപ്റ്റംബര്‍ 1ന്‌ റ്റി.വി. ശങ്കരനാരായണന്‍ ദിനം, റ്റി.വി.എസ്‌ മഹാദേവന്റെ സംഗീത കച്ചേരി. എല്ലാദിവസവും വൈകുന്നേരം 6 മണിക്കാണ് കച്ചേരി ആരംഭിക്കുന്നത്.

error: Content is protected !!