ജനുവരി 4 മുതല്‍ 8 വരെ തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ യോഗം സ്വാഗത സംഘം ഓഫീസായ ശിക്ഷക് സദനില്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്നു. എസ്.പി.സി., എന്‍.സി.സി., എന്‍.എസ്.എസ്., സ്കൌട്ട് ആന്‍ഡ് ഗെയിടസ്, ജെ.ആര്‍.സി. കോര്‍ഡിനേട്ടേഴ്സ്, ജില്ലയിലെ ഡി.ഇ.ഓ., എ.ഇ.ഓ., സ്കൂള്‍ ഹെഡ്മിസ്ട്രസ്, പ്രിന്‍സിപ്പല്‍മാര്‍, കലോത്സവ മീഡിയ ഗ്രൂപ്പ് എന്നിവരുടെ യോഗമാണ് ഇന്ന് രാവിലെ ശിക്ഷക് സദനില്‍ നടന്നത്.
ജനുവരി 4 മുതല്‍ 8 വരെയാണ് കലോത്സവം തലസ്ഥാനത്ത് നടക്കുക. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് പിന്നിലുള്ള സെന്‍ട്രല്‍ സ്റ്റേഡിയമാണ് കലോത്സവത്തിന്റെ പ്രധാന വേദി.