കിളിമാനൂരിൽ വേടൻ്റെ പ്രോഗ്രാമിനിടയിൽ അപകടം. എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു

കിളിമാനൂരിൽ റാപ്പർ വേടന്റെ പ്രോഗ്രാമിനായി എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. ആറ്റിങ്ങൽ കോരാണി ഇടക്കോട് സ്വദേശി ലിജു ഗോപിനാഥ് (42) ആണ് മരിച്ചത്. എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിന് ഇടയിലാണ് ടെക്നീഷ്യന് ഷോക്കേറ്റത്. വൈകുന്നേരം 5മണിയോടെയാണ് അപകടം നടന്നത്. ഉടൻ തന്നെ കിളിമാനൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ചിറയിൽ കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും

error: Content is protected !!