സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

തിരുവനന്തപുരം: കൈമനത്ത് ആൾപ്പാർപ്പില്ലാത്ത പറമ്പിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കരിമം സ്വദേശി ഷീജ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. ഷീജ തിരുവനന്തപുരം മെഡിക്കൽ കോളേജിനെടുത്ത് സുഹൃത്തായ സജികുമാറിനൊപ്പം ആണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ഷീജയുടെ ബന്ധുക്കൾ ആരോപിക്കുന്നു.  സജിയുടെ വീടിനു സമീപത്തുള്ള ആൾപ്പാർപ്പില്ലാത്ത പറമ്പിലാണ് മൃതദേഹം  കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു

error: Content is protected !!