പരിസ്ഥിതി സൗഹൃദ നഗര കേന്ദ്രീകൃത കൃഷിയിലൂടെ ഭക്ഷ്യ സുരക്ഷയും സുസ്ഥിരവികസനവും കാലഘട്ടത്തിൻറെ ആവശ്യം: കൃഷിമന്ത്രി

വെള്ളായണി കാർഷിക കോളേജിലെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി  ആഘോഷങ്ങളും അന്താരാഷ്ട്ര കാർഷിക സെമിനാറും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.  കേരളത്തിലെ ഗ്രാമങ്ങളൊക്കെയും നഗരവൽക്കരിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ടുള്ള പരിസ്ഥിതി സൗഹൃദ നഗര കേന്ദ്രീകൃത കൃഷി ഭക്ഷ്യ സുരക്ഷയ്ക്കും സുസ്ഥിര വികസനത്തിനും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.  വെള്ളായണി കാർഷിക കോളേജ്, സംസ്ഥാന ഹോർട്ടികള്‍ച്ചർ മിഷൻ‍, അച്യുതമേനോൻ ഫൗണ്ടേഷൻ‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്  “സുസ്ഥിര നഗര കൃഷിക്കുള്ള നൂതന നയങ്ങളും സാമൂഹിക സമീപനങ്ങളും” എന്ന വിഷയത്തിൽ  അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചത്.

കാർഷിക കോളേജ് ഫാക്കൾട്ടി ഡീൻ ഡോ. റോയ് സ്റ്റീഫൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, *നോർവീജിയൻ‍ യൂണിവേഴ്സിറ്റി ഓഫ് ലൈഫ് സയൻസ് പ്രൊഫസർ ട്രൈൻ‍ ഹോഫ് ഈഡെ* മുഖ്യ അതിഥിയായിരുന്നു. കേരള കാർഷിക സർവകലാശാലയും നോർവിജിയൻ യൂണിവേഴ്സിറ്റിയും ചേർന്നുകൊണ്ട് നഗര കൃഷിയുമായി ബന്ധപ്പെട്ട പുതിയ കോഴ്സുകൾക്കും ഗവേഷണ പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കും എന്ന് പ്രൊഫസർ ട്രൈൻ‍ പറഞ്ഞു. ചടങ്ങിൽ സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം പ്രൊഫ. രാംകുമാർ, അച്യുതമേനോൻ ഫൗണ്ടേഷൻ പ്രസിഡൻറ് പ്രാദേശിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ശാലിനി പിള്ള, കാർഷിക സർവകലാശാല എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ഷിബു എസ് എൽ, അക്കാദമിക് കൗൺസിൽ അംഗം റഫീക്കർ എം, പ്രാദേശിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ശാലിനി പിള്ള, അച്യുതമേനോൻ ഫൗണ്ടേഷൻ സെക്രട്ടറി എൻ. ഷണ്മുഖൻ പിള്ള, അന്താരാഷ്ട്ര സെമിനാർ ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ജി.എസ്. ശ്രീദയ, എന്നിവർ സംസാരിച്ചു.
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തുടർന്നുള്ള ദിവസങ്ങളിൽ ഇൻഡസ്ട്രി അക്കാദമിയ മീറ്റ്, ജൂബിലി മീറ്റ്, കാർഷിക ശാസ്ത്ര പ്രദർശന വിപണമേള, കാർഷിക സെമിനാറുകൾ, കലാസാംസ്കാരിക പരിപാടികൾ, ഭക്ഷ്യമേള എന്നിങ്ങനെ വിവിധ പരിപാടികൾ കാർഷിക കോളേജിൽ ഉണ്ടായിരിക്കും.

error: Content is protected !!