അധ്യാപക പരിശീലനം സംഘടിപ്പിച്ച് ഭാരതീയ വിദ്യാഭവൻ

ഭാരതീയ വിദ്യാഭവൻ സ്കൂളിൽ
മികച്ച അധ്യാപകരെ വാർത്തെടുക്കാൻ പര്യാപ്തമാകും വിധം ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്രം പ്രൊഫഷണൽ സ്കൂൾ കൺസൾട്ടൻസിയുമായി ചേർന്ന് 21. 5. 2025 മുതൽ 24. 5. 20025 വരെ നാല് ദിവസങ്ങളിൽ വിവിധ വിഷയങ്ങളിലായി അധ്യാപക പരിശീലനം സംഘടിപ്പിച്ചു. പരിശീലനത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം എ.പി.ജെ അബ്ദുൽ കലാം ടെക്നോളജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.. കെ.എസ് രാജശ്രീ ഉദ്ഘാടനം നിർവ്വഹിച്ചു. ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര വൈസ് ചെയർപേഴ്സൺ ഡോ: പുഷ്പ ആർ മേനോൻ , സെക്രട്ടറി ശ്രീ ശ്രീനിവാസൻ ഐഎ.എസ് റിട്ടയേർഡ്, കേന്ദ്ര ഡയറക്ടർ ഡോ: ജി.എൽ. മുരളിധരൻ, പ്രൊഫഷണൽ സ്കൂൾ കൺസൾട്ടൻസി ഡയറക്ടർ ശ്രീ അജയകുമാർ, മൺവിള ഭാരതീയ വിദ്യാഭവൻ പ്രിൻസിപ്പൽ ശ്രീമതി രാധ വിശ്വ കുമാർ, കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവൻ പ്രിൻസിപ്പൽ ശ്രീ സുനിൽ ചാക്കോ, മൺവിള ഭാരതീയ വിദ്യാഭവൻ വൈസ് പ്രിൻസിപ്പൽ ശ്രീമതി എസ്. എസ്. ജയലക്ഷ്മി, മൺവിള ഭാരതീയ വിദ്യാഭവൻ ഹെഡ്മിസ്ട്രസ് ശ്രീമതി വീണ സാംകുട്ടി എന്നിവർ സന്നിഹിതരായിരുന്നു.

ക്ലാസ് റൂം മാനേജ്മെൻറ്, എ ഐ, യോഗ, ഇന്നവേറ്റീവ് പ്രാക്ടീസസ്, എൻ. സി. എഫ്. സ്ട്രെസ് മാനേജ് തുടങ്ങി വിവിധ വിഷയങ്ങളിൽ ശ്രീ സുരേഷ് ബാബു, ഡോക്ടർ അരുൺ ബി നായർ, ഡോക്ടർ സുനിൽരാജ്, ശ്രീ ബിനുമോൻ തുടങ്ങി സെ വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ പ്രമുഖർ 15 സെഷനുകളിലായി പരിശീലനത്തിന് നേതൃത്വം നൽകി.

error: Content is protected !!